തെ​രേ​സ മെ​യ്ക്ക് തി​രി​ച്ച​ടി; മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ചു
Thursday, November 15, 2018 10:37 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​ര​ട് ഉ​ട​ന്പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു തെ​രേ​സ ഭ​ര​ണ​കൂ​ട​ത്തി​ലെ നാ​ലു മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ചു. ബ്രെ​ക്സി​റ്റ് സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് രാ​ബ്, വ​ർ​ക് ആ​ൻ​ഡ് പെ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്ത​ർ മേ​ക്വ​യ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ രാ​ജി​വ​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബ്രെ​ക്സി​റ്റി​ന് സം​ബ​ന്ധി​ച്ച് ക​ര​ട് ഉ​ട​ന്പ​ടി ബു​ധ​നാ​ഴ്ച​യാ​ണ് മേ​യ് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ൽ നി​ന്ന് പ​ത്തു മ​ന്ത്രി​മാ​ർ വി​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ട​ന്പ​ടി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളു​മാ​യി ഒ​രി​ക്ക​ലും പൊ​രു​ത്ത​പ്പെ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് രാ​ജി​യെ​ന്ന് ഡൊ​മി​നി​ക് റാ​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ബ്രി​ട്ടീ​ഷ് ജ​ന​ത​യ്ക്കും രാ​ജ്യ​ത്തി​നും എ​തി​രാ​യു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് ക​ര​ട് ഉ​ട​ന്പ​ടി​യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്ന് റാ​ബ് ആ​രോ​പി​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി ഈ ​മാ​സം 25ന് ​ചേ​രാ​ൻ ഇ​രി​ക്കെ മ​ന്ത്രി​മാ​രു​ടെ രാ​ജി മേ​യ് സ​ർ​ക്കാ​രി​ന് ക​ന​ത്ത ആ​ഘാ​ത​മാ​യി.

2019 മാ​ർ​ച്ച് 19നാ​ണ് ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നും വി​ട്ടു പോ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ രാ​ജി​യി​ൽ പ്ര​ധാ​ന മ​ന്ത്രി മേ​യ് പ്ര​തി​ക​രി​ച്ചു. ഉ​ട​ന്പ​ടി അം​ഗീ​ക​രി​ച്ചു എ​ങ്കി​ലും ഇ​നി​യും ച​ർ​ച്ച ആ​വാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ