വടക്കിന്‍റെ മഞ്ഞിനിക്കരയിൽ പെരുന്നാളും പുതുക്കി പണിത ദേവാലയ മുഖവാരത്തിന്‍റേയും കുരിശും തൊട്ടിയുടെയും കൂദാശയും
Tuesday, January 22, 2019 7:43 PM IST
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോർ
ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 87-മത്
ദുഖ്റോനോ പെരുന്നാൾ രാജ്യതലസ്ഥാനത്തു ആ പുണ്യവാന്‍റെ തിരുശേഷിപ്പ്
സ്ഥാപിതമായിരിക്കുന്ന ചത്തർപൂർ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി
പള്ളിയിൽ ഫെബ്രുവരി 2, 3 തീയതികളിൽ ആഘോഷിക്കുന്നു.

രണ്ടിന് വൈകുന്നേരം 5.30ന് പെരുന്നാളിന് കൊടിയേറും. തുടർന്ന് 6.30ന്
സന്ധ്യാപ്രാർഥന ആശിർവാദം എന്നിവ നടക്കും. മൂന്നിന് രാവിലെ 11.30ന് ഗോൾഡാക്ഖാന സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ കുര്യാക്കോസ് മോർ യൗസേബിയോസിന്‍റെ
ആശീർവദത്തോടെ ആരംഭിക്കുന്ന 16 -ാമത് തീർത്ഥയാത്രതീർഥയാത്ര പട്ടേൽ ചൗക്ക്, RBI,
സെൻട്രൽ സെക്രട്ടറിയേറ്റ്, രാഷ്ട്രപതി ഭവൻ, INA, ഹൗസ് ഖാസ്, കുത്തബ്മിനാർ വഴി
വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഛത്തർപൂർ ബൈപാസ്
റോഡിലെത്തുമ്പോൾ സെൻറ് ഗ്രിഗോറിയോസ് ഇടവക തീർത്ഥയാത്രയെ സ്വീകരിച്ച്
ഛത്തർപൂർ ദേവാലയത്തിൽ എത്തിച്ചേരും.

ഫാ. ഷിജു ജോർജ് ഈ വർഷത്തെ തീർത്ഥയാത്ര കൺവീനറായി മേൽനോട്ടം വഹിച്ചു ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.

വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥന, വിശുദ്ധ മൂന്നിൻമേൽ കുർബനയും
കുര്യാക്കോസ് മോർ യൗസേബിയോസിന്‍റെ പ്രധാന കാർമികത്വത്തിൻ നടക്കും. തുടർന്ന്
പ്രസംഗം, ധൂപപ്രാർത്ഥന, ആശീർവാദം.

വിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിൽ പുനർ നിർമിക്കപ്പെട്ട ദേവാലയത്തിന്‍റെ
മുഖവാരത്തിന്‍റേയും കുരിശടിയുടെയും സമർപ്പണവും ഈ വർഷത്തെ
പെരുന്നാളിനോടനുബന്ധിച്ച് നടക്കും. ഇടവക മെത്രാപ്പോലീത്ത കൂദാശ കർമത്തിനു
മുഖ്യ കാർമികത്വം വഹിക്കും. ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ
കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് തമുക്ക് നേർച്ചയും, സ്നേഹവിരുന്നും നൽകും. പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക്
ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി
ഫാ. ലിജോ വർഗീസ് , സെക്രട്ടറി നെൽസൺ T.V, ട്രസ്റ്റി ബിജി V.S എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 9873737982, 9873784444, 92 13 847271