പാലം ഇൻഫന്‍റ് ജീസസ് പള്ളിയിൽ തിരുനാൾ തുടങ്ങി
Friday, February 8, 2019 9:23 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറാന പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് ഫെബ്രുവരി എട്ടിന് തുടക്കം കുറിച്ചു. 15 ന് വൈകുന്നേരം ഏഴിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും. 16ന് ഇടവകദിനം ആഘോഷിക്കും. വൈകുന്നേരം നാലിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ. ജോഷി വാഴക്കാലായിൽ കാർമികത്വം വഹിക്കും. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാൾ ദിനമായ 17 ന് (ഞായർ) രാവിലെ ഒന്പതിന് വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. സാന്‍റോ പുതുമനക്കുന്നത്ത് കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്