ചൂ​ടേ​റി​യ​തോ​ടെ ജ​ർ​മ​നി​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു
Wednesday, April 24, 2019 10:48 PM IST
ബ​ർ​ലി​ൻ: താ​ര​ത​മ്യേ​ന ചൂ​ടേ​റി​യ കാ​ലാ​വ​സ്ഥ ഈ​സ്റ്റ​ർ വാ​രാ​ന്ത്യ​ത്തെ ആ​സ്വാ​ദ്യ​മാ​ക്കു​മെ​ന്നു ക​രു​തി​യ ജ​ർ​മ​നി​ക്കാ​ർ​ക്കു തെ​റ്റി. രാ​ജ്യ​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും ചൂ​ട് കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു പി​ടി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളും താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, കാ​ട്ടു​തീ ഇ​നി​യും പ​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

തു​രിം​ഗ​നി​ൽ മാ​ത്രം ചൊ​വ്വാ​ഴ്ച പ​തി​മൂ​ന്ന് ഹെ​ക്റ്റ​ർ വ​ന​പ്ര​ദേ​ശ​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​തീ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

കാ​ട്ടു​തീ പി​ടി​ക്കാ​ൻ ഇ​ട​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ച് സൂ​ക്ഷി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ