വാക്കിനു വിലയിട്ടു ജർമൻ തൊഴിൽ മന്ത്രി ആശുപത്രിയിൽ തൊഴിലാളിയായി
Saturday, May 25, 2019 9:18 PM IST
ബർലിൻ: ജർമൻ തൊഴിൽ മന്ത്രി ഹൂബർട്ടൂഎ ന്‍റെ വാക്കും പ്രവത്തിയും ഒരു പോലെ ഹിറ്റായി. കഴിഞ്ഞ മാർച്ചിൽ ഒരു ടി വി ഷോയിൽ പങ്കെടുത്ത നാൽ പത്തിെയെട്ടുകാരിയായ സൂസന്ന എന്ന സ്ത്രീയാണ് മന്ത്രിയെ വെല്ലുവിളിച്ചത്.

ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന സൂസന്ന തന്‍റെ ജോലി ഭാരം നേരിട്ടു ബോധ്യപ്പെടുത്താനാണ് മന്ത്രിയെ വെല്ലുവിളിച്ചത്. മന്ത്രി ഹുബർടുസ് അന്നുതന്നെ വെല്ലുവിളി ഏറ്റെടുക്കുകയും അതനുസരിച്ച് വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ബോഹും നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബർഗ് മാൻ സ് ഹൈൽ യൂണിവേഴ്സിറ്റി ക്ലിനിക്കിൽ എത്തി ശുചീകരണ തൊഴിലാളിയുടെ വേഷം ധരിച്ച് രണ്ടര മണിക്കൂർ ജോലി ചെയ്തു മാതൃക കാട്ടുകയും ചെയ്തു. സൂസന്നയും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

ആശുപത്രിയിലെ കിടക്കകൾ ശുചിയാക്കുന്ന ജോലിയാണ് മന്ത്രി ചെയ്തത്.രോഗികളുടെ ബെഡുകൾ കഴുകുക, കിടക്കകൾ വൃത്തിയാക്കുക, ബെഡ് ശരിയായി വിരിക്കുക തുടങ്ങിയ ജോലികളിൽ മന്ത്രി വ്യാപൃതനായിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റു ജോലിക്കാർ മന്ത്രിയുടെ പണി സസൂക്ഷ്മം കൗതുകത്തോടെ നോക്കി നിന്നു. മന്ത്രി ഇടയ്ക്കിടെ പല കാര്യങ്ങളും തൊഴിലാളികളോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു.

ഏതാണ്ട് മുപ്പത്തി അഞ്ചു വർഷം ജോലി ചെയ്താൽ സൂസന്ന യ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കേട്ടു മന്ത്രി ഞെട്ടുകയും ചെയ്തു. 750 യൂറോ ആണ് സൂസന്നയ്ക്ക് 65 വയസിൽ പെൻഷൻ ആകുമ്പോൾ കിട്ടുന്ന തുക. ഇതനുസരിച്ച് ജർമനിയിലെ അടിസ്ഥാന പെൻഷൻ തുക മിനിമം
1000 യൂറോ ആക്കി ഉറപ്പിക്കാൻ വേണ്ട നിയമ നിർമാണം നടത്തി നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.2021 ൽ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ളവരുടെ വേതനം പുതുക്കി നിശ്ചയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ