ജ​ന്മ​നാ​ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി യു​കെ​യി​ൽ ച​ങ്ങ​നാ​ശേ​രി സം​ഗ​മം ന​ട​ത്തി
Wednesday, July 9, 2025 5:24 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
കെ​റ്റ​റിം​ഗ്‌: ജ​ന്മനാ​ടി​ന്‍റെ സ്മ​ര​ണ​ക​ൾ പു​തു​ക്കി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ളു​ടെ സം​ഗ​മം ബ്രി​ട്ട​നി​ലെ കെ​റ്റ​റിം​ഗി​ൽ ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി എംഎ​ൽഎ ​അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ലി​ക്കാ​യും പ​ഠ​ന​ത്തി​നാ​യും ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ യുകെയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു ക​ണ​ക്കി​ന് ച​ങ്ങാ​ശേ​രി​ക്കാ​ർ പ​ങ്കെ​ടു​ത്ത സം​ഗ​മം ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന​താ​യി.

ബാ​ല്യ - കൗ​മാ​ര കാ​ല​ഘ​ട്ട​ങ്ങ​ളി​ലും സ്കൂ​ൾ കോ​ളജ് കാ​ല​ത്തും സ​മ​കാ​ലീ​രാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ വ​ർ​ഷ​ങ്ങ​ൾക്ക് ശേ​ഷം കു​ടും​ബ സ​മേ​തം ഒ​രു​മി​ച്ചു കാ​ണു​വാ​നും സൗ​ഹൃ​ദം പ​ങ്കുവ​യ്ക്കു​ന്ന​തി​നും വേ​ദി​യാ​യ സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​.



ച​ങ്ങ​നാ​ശേരിയു​ടെ വി​ക​സ​ന​ത്ത​നും പു​രോ​ഗ​തി​ക്കും പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന നി​സ്തു​ല​മാ​യ പ​ങ്കി​ന് പ്ര​ത്യേ​കം ന​ന്ദി അ​ർ​പ്പി​ച്ചു സം​സാ​രി​ച്ച ഉ​ദ്ഘാ​ട​ക​നാ​യ എം​എ​ൽഎ, ​നാ​ടും വീ​ടും വി​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇ​പ്പോ​ഴും ച​ങ്ങ​നാ​ശേ​രി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളും വി​ക​സ​നസ്വ​പ്ന​ങ്ങ​ളും പ​ങ്കുവ​യ്ക്കു​ന്ന​തി​നും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

യുകെ ച​ങ്ങ​നാ​ശേ​രി സം​ഗ​മം കോ​ഓർഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, മ​നോ​ജ് തോ​മ​സ് ച​ക്കു​വ, സെ​ബി​ൻ ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, അ​ഡ്വ ഫ്രാ​ൻ​സി​സ് മാ​ത്യു, ലോ​കകേ​ര​ള സ​ഭാം​ഗം ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, സു​ജു കെ. ​ഡാ​നി​യേ​ൽ, സോ​ബി​ൻ ജോ​ൺ, തോ​മ​സ് മാ​റാ​ട്ടു​ക​ളം, സാ​ജു നെ​ടു​മ​ണ്ണി, ജി​ജോ ആ​ന്‍റ​ണി മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ആ​ന്‍റോ ബാ​ബു, പീ​റ്റ​ർ ബ​റോ​യി​ൽ നി​ന്നു​ള്ള ഫെ​ബി ഫി​ലി​പ്പ്, കിംഗ്സ്ലി​നി​ൽ നി​ന്നു​ള്ള പോ​ൺ​സി ബി​നി​ൽ, നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നു​ള്ള ബ​ഥ​നി സാ​വി​യോ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ ആ​ങ്ക​ർമാ​രാ​യി.

ജോ​മേ​ഷ് തോ​മ​സ്, ജോ​ബി​ൾ ജോ​സ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി​ക്കാ​രാ​യ പ്രാ​വാ​സി​ക​ൾ ഒ​റ്റ​യ്ക്കും കു​ടും​ബ സ​മേ​ത​വും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി.



​ജോ​ബ് മൈ​ക്കി​ളി​ന്‍റെ സാ​നി​ധ്യ​വും യുകെയു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​​ത്തി​യ നാ​ട്ടു​കാ​രാ​യ നൂ​റ് ക​ണ​ക്കി​ന് ച​ങ്ങ​നാ​ശേരി​ക്കാ​രു​ടെ പ്രാ​ധി​നി​ധ്യവും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ച​ങ്ങ​നാ​ശേ​രി സം​ഗ​മം കൂ​ടു​ത​ൽ ഊ​ർ​ജസ്വ​ല​ത​യോ​ടെ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ.