കോസ്മോ പോളിറ്റൻ ക്ലബിന്‍റെ സമ്മർ ഫെസ്റ്റിവൽ
Thursday, July 18, 2019 8:15 PM IST
ബ്രിസ്റ്റോൾ: കോസ്മോ പോളിറ്റൻ ക്ലബ് മ്മർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജൂലൈ 13 ന് വിറ്റ് ചർച്ചിലെ ഗ്രീൻഫീൽഡ് പാർക്കിൽ നടന്ന ഫെസ്റ്റിവലിൽ കുട്ടികളുടേയും മുതിർന്നവരുടേയും കായിക മത്സരങ്ങൾ അരങ്ങേറി. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 15നു നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും.

നൂറിലധികം പേർ പങ്കെടുത്ത ഫെസ്റ്റിൽ ക്ലബിന്‍റെ ഫുഡ് സ്റ്റാളും പ്രവർത്തിച്ചു.