ലിമെറിക് ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തീയതികളിൽ
Friday, July 19, 2019 11:15 PM IST
ലിമെറിക്ക് : സെന്‍റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷൻ ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) തീയതികളിൽ പാട്രിക്‌സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നടക്കും.

വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ലേയ്ക്ക് വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനും ദൈവവചനത്തെ ആത്മാവില്‍ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. റോബിൻ തോമസ് 0894333124, ബിനോയി കാച്ചപ്പിള്ളി (ജനറൽ കൺവീനർ)
0874130749, സിബി ജോണി (ജനറൽ കൺവീനർ) 0871418392.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ