ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ വീ​ണ്ടും ച​ർ​ച്ച ചെ​യ്യാ​നാ​കി​ല്ല: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
Wednesday, August 7, 2019 10:49 PM IST
ബ്ര​സ​ൽ​സ്: തെ​രേ​സ മേ​യ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ൾ ത​യാ​റാ​ക്കി​യ ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ വീ​ണ്ടും ഭേ​ദ​ഗ​തി ചെ​യ്ത് ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു. തെ​രേ​സ​യു​ടെ ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നു​വ​ട്ടം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക് ഇ​തു വ​ൻ തി​രി​ച്ച​ടി​യാ​ണ്.

ഐ​റി​ഷ് ബാ​ക്ക്സ്റ്റോ​പ്പ് അ​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്തി പു​തി​യ ക​രാ​ർ ത​യാ​റാ​ക്കാ​നാ​ണ് ജോ​ണ്‍​സ​ണ്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​നോ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്േ‍​റാ നി​രാ​ക​രി​ച്ചാ​ൽ ക​രാ​റി​ല്ലാ​തെ​യും ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 31 ആ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.

അ​തേ​സ​മ​യം, ബ്രെ​ക്സി​റ്റ് സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ തു​ട​രാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി മി​ച്ച​ൽ ബാ​ർ​നി​യ​ർ​ക്ക് ഇ​പ്പോ​ൾ അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണ് ബ്രി​ട്ട​ന്‍റെ ബ്രെ​ക്സി​റ്റ് സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ബാ​ർ​ക്ലേ പ​റ​യു​ന്ന​ത്. യൂ​റോ​പ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബാ​ർ​നി​യ​ർ​ക്ക് യൂ​ണി​യ​നി​ൽ​നി​ന്നു പു​തി​യ ഉ​ത്ത​ര​വ് വാ​ങ്ങേ​ണ്ടി വ​രു​മെ​ന്നും ബാ​ർ​ക്ലേ.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് അ​ട​ക്കം യൂ​ണി​യ​നി​ലെ ഒ​രു സ്ഥാ​ന​ങ്ങ​ളി​ലും മാ​റ്റം വ​ന്നി​ട്ടി​ല്ല. ന​വം​ബ​റി​ൽ മാ​ത്ര​മാ​ണ് ന​ട​പ്പാ​കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ർ​നി​യ​ർ​ക്ക് പു​തി​യ ഉ​ത്ത​ര​വ് ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് യൂ​ണി​യ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ