"ഉത്രാടപ്പൂ നിലാവ്' സെപ്റ്റംബർ 10 ന് സിരി ഫോർട്ടിൽ
Saturday, August 10, 2019 6:11 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷ പരിപാടികളായ "ഉത്രാടപ്പൂ നിലാവ്' സെപ്റ്റംബർ 10 ന് (ചൊവ്വ) വൈകുന്നേരം 5 മുതൽ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർഥികൾക്ക് സലിൽ ശിവദാസ്‌ മെമ്മോറിയൽ അക്കാഡമിക് എക്സെലെൻസ് അവാർഡുകൾ നൽകി ആദരിക്കും.

ഓണാഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ ഒന്നിന് (ഞായർ) ആർകെ. പുരം സെക്ടർ 4-ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ പൂക്കള മത്സരം അരങ്ങേറും. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും മറ്റു സമ്മാനങ്ങളും സിരി ഫോർട്ടിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 15നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം.

ഡിഎംഎ കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയും വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ കലാസൃഷ്ടികളും ഉത്രാടപൂനിലാവിന് നിറപ്പകിട്ടേകും.

വിവരങ്ങൾക്ക്: സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി) 8800398979, കെ.ജെ. ടോണി (ജനറൽ കൺവീനർ) 9810791770.

റിപ്പോർട്ട്: പി.എൻ. ഷാജി