ചെർണോബിലിൽ നിർമിച്ച ആദ്യത്തെ വോഡ്ക പുറത്തിറങ്ങി
Saturday, August 10, 2019 8:44 PM IST
മോസ്കോ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിലൊന്നിനു വേദിയായ ചെർണോബിലിൽ നിന്നുള്ള വെള്ളവും ധാന്യങ്ങളും ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ വോഡ്ക വിപണിയിലെത്തി.

അപകടം സംഭവിച്ച് ഉപേക്ഷിക്കപ്പെട്ട ആണവ നിലയത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങൾ ആദ്യമായാണ് ഇങ്ങനെയൊരു വ്യാവസായിക പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ഇതേ മേഖലയിൽ തയാറാക്കിയ കൃഷിയിടത്തിലാണ് വോഡ്ക നിർമിക്കാൻ ആവശ്യമായ ധാന്യങ്ങൾ വളർത്തിയെടുത്തത്.

ചെർണോബിൽ ദുരന്തം കാരണമുള്ള സാന്പത്തിക ദുരിതം ഇന്നും അനുഭവിച്ച് ഉക്രെയ്നിൽ ജീവിക്കുന്നവരെ സഹായിക്കാനാണ് ഈ വോഡ്ക വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുക.

ആണവ ദുരന്തം നടന്ന സ്ഥലമാണെന്നു കരുതി ഈ വോഡ്കയിൽ റേഡിയോ ആക്റ്റിവിറ്റിയൊന്നുമില്ല. ഇത് ഉറപ്പാക്കിയ ശേഷമാണ് വിപണിയിലിറക്കാൻ തുടങ്ങിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ