ജ​ർ​മ​നി​യി​ൽ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് 2020 മു​ത​ൽ പൂ​ർ​ണ നി​രോ​ധ​നം
Saturday, September 7, 2019 12:03 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു. 2020 മു​ത​ലാ​വും നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക. നി​യ​മം ലം​ഘി​ച്ചാ​ൽ 100,000 യൂ​റോ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​യ്ക്കു​ന്ന​ത്.

പ​രി​സ്ഥി​തി മ​ന്ത്രി സ്വെ​ൻ​യ ഷു​ൾ​സ് (എ​സ്പി​ഡി) ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​മ്മാ​ണ അ​നു​ബ​ന്ധ ബി​ൽ അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്, റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ (ബ​യോ അ​ധി​ഷ്ഠി​ത​വും ജൈ​വ ന​ശീ​ക​ര​ണ​വും) 2020 ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 2020 മു​ത​ൽ പ്ര​യോ​ഗി​ക​ത​യി​ൽ കൊ​ണ്ടു​വ​രി​ക​യും അ​തി​നു ശേ​ഷം പൂ​ർ​ണ്ണ നി​രോ​ധ​ന​വു​മാ​ണ് ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​യ ലൈ​റ്റ് പ്ലാ​സ്റ്റി​ക് കാ​രി​യ​ർ ബാ​ഗു​ക​ൾ വി​പ​ണി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും​ന്ധ ശേ​ഷി​ക്കു​ന്ന സ്റ്റോ​ക്കു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു​മാ​ണ് ആ​റു​മാ​സ​ത്തെ ഒ​രു പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വ് ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ നേ​ർ​ത്ത ബാ​ഗു​ക​ളി​ൽ പാ​യ്ക്ക് ചെ​യ്തു​വ​രു​ന്ന ഫ്രൂ​ട്ട് ഉ​ൾ​പ്പെ​ടു​ന്ന കാ​രി​യ​റു​ക​ൾ​ക്ക ഇ​തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. (15 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ക​ന​മു​ള്ള വ​ള​രെ ഭാ​രം കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് കാ​രി​യ​ർ ബാ​ഗു​ക​ൾ). എ​ന്നാ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു​പോ​ലെ ശ​ക്ത​മാ​യ കാ​രി​യ​ർ ബാ​ഗു​ക​ളും(​വീ​ണ്ടും ഉ​പ​യോ​ഗി​യ്ക്കാ​വു​ന്ന​വ) അ​നു​വ​ദ​നീ​യ​മാ​ണ്.

മെ​ർ​ക്ക​ലി​ന്‍റെ ഗ്രോ​ക്കോ മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​സ്ഥാ പ​രി​ര​ക്ഷ​ണ പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ