കു​ടി​യേ​റ്റ​ക്കാ​രെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ യൂ​റോ​പ്പി​ൽ സ്വീ​ഡ​ന്‍ മു​ന്നി​ല്‍; ജ​ര്‍​മ​നി ആ​വ​റേ​ജി​ല്‍
Thursday, October 23, 2025 8:14 AM IST
ജോസ് കുമ്പിളുവേലില്‍
ബ​ര്‍​ലി​ന്‍ : യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള സ​ര്‍​ക്കാ​രു​ക​ള്‍ കു​ടി​യേ​റ്റ ന​യ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മ്പോ​ള്‍, പു​തി​യ കു​ടി​യേ​റ്റ​ക്കാ​രെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും മി​ക​ച്ച ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​ത് സ്വീ​ഡ​നാ​ണെ​ന്ന് പു​തി​യ പ​ഠ​നം. ബ്ര​സ്‌​സ​ൽ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ങ്ക് ടാ​ങ്കാ​യ മൈ​ഗ്രേ​ഷ​ൻ പോ​ളി​സി ഗ്രൂ​പ്പ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

കു​ടി​യേ​റ്റ​ക്കാ​രു​ടെ സം​യോ​ജ​ന​ത്തി​നാ​യി രാ​ജ്യ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ല്ലാം പി​ന്തു​ണ ന​ൽ​കു​ന്നു എ​ന്ന് വി​ല​യി​രു​ത്തു​ന്ന മൈ​ഗ്ര​ന്‍റ് ഇ​ന്റ​ഗ്രേ​ഷ​ൻ പോ​ളി​സി ഇ​ൻ​ഡ​ക്സ് (MIPEX) ആ​ണ് മൈ​ഗ്രേ​ഷ​ൻ പോ​ളി​സി ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ സം​യോ​ജ​ന ന​യ​ങ്ങ​ളു​ള്ള രാ​ജ്യ​മാ​യി സ്വീ​ഡ​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളും ദീ​ർ​ഘ​കാ​ല സു​ര​ക്ഷ​യും ല​ഭി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​ത്തി​ലും വി​വേ​ച​ന വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ലും പു​രോ​ഗ​തി കാ​ണി​ക്കു​മ്പോ​ഴും, പൗ​ര​ത്വ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്ത​വും പ​ല രാ​ജ്യ​ങ്ങ​ളി​ലും പി​ന്നോ​ട്ട​ടി​ച്ച​താ​യും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും, സം​യോ​ജ​ന ന​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ഡ​ൻ മു​ൻ​നി​ര​യി​ൽ തു​ട​രു​ന്നു.

സ്വീ​ഡ​ന്‍ (86), ഫി​ന്‍​ലാ​ന്‍​ഡ് (84), പോ​ര്‍​ച്ചു​ഗ​ല്‍ (83) എ​ന്നി​വ​യാ​ണ് മൊ​ത്ത​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്കോ​ര്‍ നേ​ടി​യ രാ​ജ്യ​ങ്ങ​ള്‍, തു​ട​ര്‍​ന്ന് ബെ​ല്‍​ജി​യം, സ്പെ​യി​ന്‍, ല​ക്സം​ബ​ര്‍​ഗ്, ജ​ര്‍​മ​നി എ​ന്നി​വ. മി​ക്ക ഇ​യു രാ​ജ്യ​ങ്ങ​ളും ’പ​കു​തി അ​നു​കൂ​ല’ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്നു, അ​തേ​സ​മ​യം ലാ​ത്വി​യ (36), ലി​ത്വാ​നി​യ (37), ബ​ള്‍​ഗേ​റി​യ, സ്ലൊ​വാ​ക്യ (39) എ​ന്നി​വ റാ​ങ്കി​ങ്ങി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.∙


ജ​ര്‍​മ​നി​ കൂ​ടു​ത​ല്‍ യു​വ യു​ക്രെ​യ്നി​ൽ നി​ന്നു​ള്ള​വ‍​ർ തൊ​ഴി​ല്‍ തേ​ടി ജ​ര്‍​മ​നി​യി​ല്‍ എ​ത്തു​ന്ന​ത് പൗ​രാ​വ​കാ​ശ അ​ല​വ​ന്‍​സ് ല​ഭി​ക്കാ​ന്‍​വേ​ണ്ടി മാ​ത്ര​മെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്ന​ത് സ​ര്‍​ക്കാ​രി​നെ ബു​ര്‍​ഗ​ര്‍​ഗെ​ല്‍​ഡ് വി​ഷ​യ​ത്തി​ല്‍ ചി​ന്തി​പ്പി​ക്കാ​ൻ പ്രേ​ര​ണ​യാ​യി.

ആ​ഴ്ച​യി​ല്‍ 100 മു​ത​ല്‍ 1,000 വ​രെ ആ​ളു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തു​ന്ന​ത്.​പു​തി​യ യു​ക്രെ​യ്നി​യ​ൻ അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ബു​ര്‍​ഗ​ര്‍ ഗെ​ല്‍​ഡി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ഭ​യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി യു​ക്രെ​യ്നി​യ​ക്കാ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യാ​ല്‍ ഉ​ട​ന്‍​ത​ന്നെ പൗ​ര​ന്‍റെ വ​രു​മാ​നം ല​ഭി​ക്കു​ന്നു.

അ​വി​വാ​ഹി​ത​ര്‍​ക്ക് പ്ര​തി​മാ​സം 563 കു​റ​ഞ്ഞ അ​ഭ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ 441 യൂ​റോ​യും ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തു​ക​യാ​ണ്.2022 ഫെ​ബ്രു​വ​രി​യി​ലെ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യു​ക്രെ​യ്നി​ൽ നി​ന്നും​ള്ള​വ​ർ ജ​ര്‍​മ​നി​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു.

മാ​ര്‍​ച്ചി​ലെ ഫെ​ഡ​റ​ല്‍ എം​പ്ളോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, ഇ​തി​ല്‍ 535,163 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കും. ഇ​തി​ല്‍ 263,610 പേ​ര്‍​ക്ക് സോ​ഷ്യ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് സം​ഭാ​വ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ജോ​ലി​ക​ളു​ണ്ട്, 51,137 പേ​ര്‍​ക്ക് ചെ​റി​യ ജോ​ലി​ക​ള്‍ ഉ​ണ്ട്.
">