യുകെയിലെ മലയാളികള്‍ക്ക് ബില്‍ടെക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സിന്‍റെ കോര്‍പറേറ്റ് പ്രസന്‍റേഷനുകള്‍
Saturday, September 14, 2019 7:34 PM IST
ലണ്ടന്‍: യുകെയില്‍ താമസിക്കുന്ന മലയാളികള്‍ക്കു നാട്ടില്‍ തങ്ങളുടെ ആഗ്രഹത്തിനൊത്ത വീടുകള്‍ നിര്‍മിക്കുന്നതിനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സേവനം ഒരുക്കുകയാണ് ബില്‍ടെക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ്.

സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ മലയാളി അസോസിയേഷനുകളുമായി സഹകരിച്ചു ബില്‍ടെക് ബിസിനസ് കോര്‍പറേറ്റ് പ്രസന്‍റേഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ആര്‍ക്കിടെക്ചര്‍ ജോലികള്‍ മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതുവരെയുള്ള എല്ലാ ജോലികളും ഗുണഭോക്താവിന്‍റെ ഇഷ്ടമനുസരിച്ചു മികവോടെ ലഭ്യമാക്കാന്‍ ബില്‍ടെക് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

കെസിഡബ്ലിയു ട്രസ്റ്റിന്‍റെ സഹകരണത്തോടെ സെപ്റ്റംബർ 14ന് ക്രോയ്‌ഡോണിലും 15ന് ഇല്‍ഫോര്‍ഡ്, 16നു വാട്ട്‌ഫോര്‍ഡ്, 17നു സ്വിന്‍ഡണ്‍, 18നു മാഞ്ചെസ്റ്റര്‍, 19നു സ്‌റ്റെവനേജ്, 20നു ക്രൊയ്‌ഡോണ്‍ എന്നിവിടങ്ങളിലുമാണ് കോര്‍പറേറ്റ് പ്രസന്‍റേഷനുകള്‍ നടക്കുക.

ബില്‍ടെകിലെ നിര്‍മാണരംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്താന്‍ ഈ സ്ഥലങ്ങളില്‍ ക്രമീകരണമുണ്ടാകും.

ഫോണ്‍: +919895534267. ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.builttech.in.