ബ്രെ​ക്സി​റ്റ് സാ​ഹ​ച​ര്യം ദുഃ​സ്വ​പ്നം പോ​ലെ; ബോ​റി​സി​ന് വി​മ​ർ​ശ​ന​വു​മാ​യി ല​ക്സം​ബ​ർ​ഗ് പ്ര​ധാ​ന​മ​ന്ത്രി
Tuesday, September 17, 2019 10:32 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് സാ​ഹ​ച​ര്യം ദുഃ​സ്വ​പ്നം പോ​ലെ​യാ​ണെ​ന്ന് ല​ക്സം​ബ​ർ​ഗ് പ്ര​ധാ​ന​മ​ന്ത്രി സേ​വ്യ​ർ ബെ​റ്റ​ൽ. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം റ​ദ്ദാ​കു​ന്ന​തി​നു മു​ന്പ് യൂ​ണി​യ​നു​മാ​യി ക​രാ​റി​ലെ​ത്താ​ൻ ക്രി​യാ​ത്മ​ക​മാ​യ ഒ​രു നി​ർ​ദേ​ശ​വും മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നു സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ബെ​റ്റ​ൽ കു​റ്റ​പ്പെ​ടു​ത്തി.

യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഴാ​ങ് ക്ലോ​ദ് ജ​ങ്ക​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ല​ക്സം​ബ​ർ​ഗി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് ബെ​റ്റ​ലി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം.

ജ​ങ്ക​റെ കൂ​ടാ​തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ച​ർ​ച്ചാ സം​ഘ​ത്ത​ല​വ​ൻ മി​ച്ച​ൽ ബാ​ർ​നി​യ​റു​മാ​യും ബെ​റ്റ​ലു​മാ​യും ജോ​ണ്‍​സ​ണ്‍ ച​ർ​ച്ച ന​ട​ത്തി. ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്സി​റ്റ് ഒ​ഴി​വാ​ക്കാ​നാ​ണ് യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും, എ​ന്നാ​ൽ, ഇ​തി​നു കൃ​ത്യ​മാ​യ ഒ​രു മാ​ർ​ഗം ഇ​നി​യും തെ​ളി​ഞ്ഞു വ​ന്നി​ട്ടി​ല്ലെ​ന്നും ജോ​ണ്‍​സ​ണ്‍ വ്യ​ക്ത​മാ​ക്കി. വ്യ​ക്ത​മാ​യ ഒ​രു പ​ദ്ധ​തി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഇ​നി​യും മു​ന്നോ​ട്ടു വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​നും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍