യുക്മ നഴ്‌സസ് ഫോറത്തിനു പുതിയ നേതൃത്വം
Saturday, October 5, 2019 5:42 PM IST
ലണ്ടൻ: യുക്മ നഴ്‌സസ് ഫോറത്തിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിന്ധു ഉണ്ണി (പ്രസിഡന്‍റ്), മനോജ് ജോസഫ്, സിനി ആന്‍റോ (വൈസ് പ്രസിഡന്‍റുമാർ), ലീനുമോൾ ചാക്കോ (ജനറൽ സെക്രട്ടറി), ബിജു മൈക്കിൾ, സീന ഷാജു (ജോയിന്‍റ് സെക്രട്ടറിമാർ), റെയ്നോൾഡ് മാനുവൽ (ട്രഷറർ), മനോജ് കുമാർ പിള്ള (ചെയർമാൻ), അലക്സ് വർഗീസ് (വൈസ് ചെയർമാൻ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മിനിജ ജോസഫ്, കെ.ജെ. രാജേഷ് , ജാസ്മിൻ മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. ബിന്നി മനോജ്, അലക്സ് ലൂക്കോസ് എന്നിവർ എക്സ്-ഒഫീഷ്യോ അംഗങ്ങളാണ്.

ബൈജു ശ്രീനിവാസ് (സൗത്ത് ഈസ്റ്റ്), ബെറ്റി തോമസ് (സൗത്ത് വെസ്റ്റ്), ഷൈനി ബിജോയ് (മിഡ്‌ലാൻഡ്‌സ്), ദീപാ എബി (നോർത്ത് വെസ്റ്റ്), റോബിൻ ചെറുവള്ളിപ്പറമ്പിൽ (ഈസ്റ്റ് ആംഗ്ലിയ), ജിനറ്റ് അവറാച്ചൻ, (യോർക്ക്‌ഷെയർ ആൻഡ് ഹംബർ), ബൈജു ഫ്രാൻസിസ് (നോർത്ത് ഈസ്റ്റ്), സുജിത്ത് തോമസ് (വെയ്ൽസ്), അനു മാത്യു (സ്കോട്ട്ലൻഡ്) എന്നിവരെ റീജിയണൽ കോർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.

യു കെ യിൽ സോളിസിറ്റർമാരായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല (കേംബ്രിഡ്ജ് സിറ്റി കൗൺസിലർ), ലൂയിസ് കെന്നഡി എന്നിവരായിരിക്കും ലീഗൽ സെല്ലിന്‍റെ ചുമതല വഹിക്കുക.

റിപ്പോർട്ട്: സജീഷ് ടോം