ജർമനിയിലെ സെമിറ്റിക് വിരുദ്ധ ഭീകരതയെ മാർപാപ്പ അപലപിച്ചു
Thursday, October 10, 2019 10:05 PM IST
വത്തിക്കാൻസിറ്റി: ജർമനിയിലെ ഹാളെ സിനഗോഗ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ജർമനിയിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ ഭീകരതയെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ഹാലിയിൽ കൊല്ലപ്പെട്ട ജൂത സഹോദരൻമാരെ പ്രാർഥനകളിൽ ഓർമിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ