ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകൾക്ക് ഈയാഴ്ച അവസാനം വരെ സമയം
Friday, October 11, 2019 10:04 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നത് കരാറില്ലാതെയാണെങ്കിൽ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവർക്ക് യൂറോപ്യൻ യാത്രകൾ തടസപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഈയാഴ്ച അവസാനം വരെ സമയം.

കരാറില്ലാത്ത ബ്രെക്സിറ്റുണ്ടാകുന്ന സാഹചര്യത്തിൽ പാസ്പോർട്ട് കാലാവധി സംബന്ധിച്ച നിയന്ത്രണങ്ങൾ കർക്കശമാകും. ആറു മാസമെങ്കിലും കാലാവധി ബാക്കിയില്ലാത്ത പാസ്പോർട്ടുമായി യൂറോപ്യൻ യാത്ര അനുവദിക്കപ്പെടുകയുമില്ല.

നിലവിലുള്ള തീരുമാനം അനുസരിച്ച് ഒക്ടോബർ 31നാണ് ബ്രെക്സിറ്റ് നടപ്പാകുക. പാസ്പോർട്ട് കാലാവധി ആറു മാസത്തിൽ കുറവുള്ളവർക്ക് പുതുക്കിയെടുക്കാൻ മൂന്നാഴ്ച വരെ സമയമെടുക്കും. ഈയാഴ്ച തന്നെ അപേക്ഷിച്ചാൽ മാത്രമേ ബ്രെക്സിറ്റിനു മുൻപ് പുതുക്കി കിട്ടൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ