മാ​ർ​പാ​പ്പ​യ്ക്കൊ​പ്പം വി​വാ​ഹ വാ​ർ​ഷി​ക സ​ന്തോ​ഷം പ​ങ്കി​ട്ട് മ​ല​യാ​ളി ദ​ന്പ​തി​ക​ൾ
Wednesday, October 23, 2019 2:47 AM IST
റോം: 25-ാം ​വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി ടോ​മി​ച്ച​ൻ-​മോളിമ്മ ദ​ന്പ​തി​ക​ൾ. ടോ​മി​ച്ച​ന്‍റെ സ​ഹോ​ദ​ര​ൻ ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ലി​നൊ​പ്പ​മാ​ണ് ദ​ന്പ​തി​ക​ൾ മാ​ർ​പ്പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​ത്. സാ​ന്‍റാ മാ​ർ​ത​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ഇ​വ​ർ പ​ങ്കെ​ടു​ത്തു.

സി​എം​ഐ സ​ഭാം​ഗ​മാ​യ ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ലി​ന്‍റെ 25-ാം പൗ​രോ​ഹി​ത്യ ജൂ​ബി​ലി വ​ർ​ഷം കൂ​ടി​യാ​ണി​ത്. റോ​മി​ൽ പ്രൊ​ക്യു​റേ​റ്റ​ർ ജ​ന​റ​ലും ല​സ്റ്റീ​ഷ്യ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​ണ് പ്ര​ഫ. ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ൽ.