ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനു ഫോക്സ് വാഗന്‍ മുടക്കുന്നത് അറുപതു ബില്യൺ
Monday, November 18, 2019 10:12 PM IST
ബര്‍ലിന്‍: ഇലക്ട്രിക് കാര്‍ മേഖലയിലേക്കു മാറാനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ഫോക്സ് വാഗന്‍ അറുപതു ബില്യൺ യൂറോയുടെ നിക്ഷേപം നടത്തുന്നു. 2024 നുള്ളിലാണ് ഇത്രയും തുക ചെലവഴിക്കുക. ഹൈബ്രിഡ്, കണക്റ്റഡ് വാഹനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും പദ്ധതി.

നേരത്തെ തീരുമാനിച്ചിരുന്നതിലും 16 ബില്യൺ യൂറോ അധികം നീക്കി വയ്ക്കാനാണ് പുതിയ തീരുമാനം. ഇതിനു സൂപ്പര്‍വൈസറി ബോര്‍ഡ് അംഗീകാരവും നല്‍കിക്കഴിഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ 75 സമ്പൂര്‍ണ ഇലക്ട്രിക് മോഡലുകളാണ് കമ്പനി അവതരിപ്പിക്കാന്‍ പോകുന്നത്. ഇതി കൂടാതെ 60 ഇലക്ട്രിക് മോഡലുകളുമുണ്ടാകും.

സാമ്പത്തിക സ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് ഹെര്‍ബര്‍ട്ട് ഡയസ്. 2029നുള്ളില്‍ 26 മില്യൺ ഇലക്ട്രിക് കാറുകളും ആറു മില്യൺ ഹൈബ്രിഡ് കാറുകളും വില്‍ക്കാനാണ് ഫോക്സ് വാഗന്‍ ലഖ്യമിടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ