പൗരത്വ ബിൽ ; ഇന്ത്യൻ യാത്രയ്ക്കെതിരെ മുന്നറിയിപ്പുമായി നാലു രാജ്യങ്ങൾ
Saturday, December 14, 2019 9:31 PM IST
ലണ്ടൻ: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമാകുന്നതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും, ഇസ്രയേലും പൗരൻമാർക്കു മുന്നറിയിപ്പു നൽകി.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. പൗരത്വബില്ലിന് വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസും രംഗത്തുവന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ