ഡബ്ലിനിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ തിരുനാൾ 16 ന്
Friday, February 14, 2020 7:13 PM IST
ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേ കുർബാന സെന്‍ററിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ തിരുനാൾ ഫെബ്രുവരി 16നു (ഞായർ) ആചരിക്കുന്നു. ബ്രേ കില്ലാർണി റോഡിലുള്ള സെന്‍റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 ന് ആഘോഷമായ തിരുനാൾ റാസ കുർബാനക്ക് ഡബ്ലിൻ സീറോ മലബാർ സഭാ കോഓർഡിനേറ്റർ റവ. ഫാ. ക്ലമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ നെല്ലെൻകുഴിയിൽ ഒസിഡി എന്നിവർ സഹകാർമികരാകും.

കാറ്റിക്കിസം കുട്ടികളുടെ കാഴ്ച സമർപ്പണത്തെ തുടർന്നു ആഘോഷമായ തിരുനാൾ റാസ ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ച വിതരണം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.

തിരുനാളിൽ സംബന്ധിച്ചു വിശുദ്ധന്‍റെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. രാജേഷ് മേച്ചിറാകത്തും പ്രസുദേന്തിമാരും പള്ളികമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ