ബ്രിസ്റ്റോളിൽ നോമ്പുകാല കുടുംബ നവീകരണ ധ്യാനം "ഗ്രാന്‍റ് മിഷൻ 2020' ഫെബ്രുവരി 21 മുതൽ
Friday, February 21, 2020 3:57 PM IST
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നോമ്പുകാല കുടുംബ നവീകരണ ധ്യാനം "ഗ്രാന്‍റ് മിഷൻ 2020' ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ ഫെബ്രുവരി 21 മുതൽ ഏപ്രിൽ ഏഴു വരെ വിവിധ മിഷൻ സെന്‍ററുകളിലും മിഷൻ സെന്‍ററുകളിലുമായി നടക്കും. പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ ഫാ. മാത്യു പയ്യാമ്പള്ളി എംസിബിഎസ് ആണ് ധ്യാനം നയിക്കുക.

കർത്താവ് ഈശോമിശിഹാ തന്‍റെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിതന്ന നിത്യരക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പുകാലം. ഈ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹം പ്രാപിക്കുവാൻ ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ കോ–ഓർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട് സിഎസ്ടി ആഹ്വാനം ചെയ്തു.

വിവരങ്ങൾക്ക്: ഫിലിപ് കണ്ടോത്ത് (റീജണൽ ട്രസ്റ്റി) 077030638336.