കോവിഡ് 19 : സ്പെയിൻ ചൈനയെ മറികടന്നു
Thursday, March 26, 2020 9:48 PM IST
മാഡ്രിഡ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിക്കു പിന്നാലെ സ്പെയ്നും ചൈനയെ മറികടന്നു. ബുധനാഴ്ച കൂടുതൽ പേര്‍ കൂടി മരിച്ചതോടെ സ്പെയ്നിലെ മരണസംഖ്യ 4089 ആയി. ചൈനയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 3250 പേരാണ് മരിച്ചത്.

സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എണ്ണം 56000 കടന്നു. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും രോഗബാധിതയാണ്.

അതേസമയം, ലോകത്താകമാനം കോവിഡ് 19 കാരണം മരിച്ചവരുടെ എണ്ണം ബുധനാഴ്ചത്തെ കണക്കനുസരിച്ച് 21000 പിന്നിട്ടു. രോഗബാധയുടെ അടുത്ത ആസ്ഥാനം അമേരിക്ക ആയിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് അവിടെ മരണസംഖ്യയും രോഗബാധയും കുതിച്ചുയരുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ