യൂറോപ്യൻ യൂണിയന് 500 ബില്യൺ യൂറോയുടെ കൈത്താങ്ങായി ഫ്രാൻസും ജർമനിയും
Tuesday, May 19, 2020 9:42 PM IST
ബർലിൻ: കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും സഹായം നൽകുന്നതിന് ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും മുന്നോട്ടുവച്ച സംയുക്ത നിർദേശത്തിൽ അഞ്ഞൂറു ബില്യണ്ഡ യൂറോയുടെ യൂറോപ്യൻ റിക്കവറി ഫണ്ട് രൂപീകരിക്കാൻ ധാരണയായി.

കോവിഡ് 19 പ്രതിസന്ധിയിൽ നിന്നും യൂറോപ്യൻ സന്പദ് വ്യവസ്ഥയെ കരകയറ്റാൻ അവതരിപ്പിച്ച സഹായധനത്തിനാണ് ജർമനിയും ഫ്രാൻസും കൈകോർത്തത്. 500 ബില്യണ്‍ യൂറോയുടെ സഹായമാണ് ഇരുരാജ്യങ്ങളും കൂടി നൽകാൻ തീരുമാനിച്ചതെന്ന് ആംഗല മെർക്കലും ഇമ്മാനുവേൽ മാക്രോണും സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. താത്കാലിക അടിയന്തര സഹായം എന്ന നിലയിലായിരിക്കണം ഇതു രൂപീകരിക്കുന്നത്. യൂറോപ്യൻ യൂണിയന്‍റെ പേരിൽ സാന്പത്തിക വിപണികളിൽ നിന്ന് പണം സ്വരൂപിച്ച് യൂറോപ്യൻ കമ്മിഷനാണ് ഈ ഫണ്ട് കൈകാര്യം ചെയ്യേണ്ട തെന്നും ഇരു നേതാക്കളും ദീർഘമായ ചർച്ചകൾക്കുശേഷം നടത്തിയ സംയുക്ത വിഡിയോ കോണ്‍ഫറൻസിൽ വിശദീകരിച്ചു.

ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത്.

തിരിച്ചടയ്ക്കേണ്ടാത്ത രീതിയിലുള്ള ധനസഹായമാണ് ഈ ഫണ്ടിൽ നിന്നു നൽകേണ്ട ത്. അടുത്ത വർഷത്തെ യൂറോപ്യൻ യൂണിയൻ ബജറ്റിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി നേരിട്ട ശേഷം യൂറോപ്യൻ യൂണിയനെ പുനരുദ്ധരിക്കാനായിരിക്കണം ഈ പണം ചെലവാക്കേണ്ട തെന്നും ഇരു നേതാക്കളും പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ബജറ്റിൽ നിന്നുള്ള ഫണ്ടുകളും യൂറോപ്യൻ മുൻഗണനകളും അനുസരിച്ച് ഏറ്റവും പ്രയാസമേറിയ മേഖലകൾക്കും പ്രദേശങ്ങൾക്കുംധ സഹായം നൽകുമെന്ന് ജർമൻ, ഫ്രഞ്ച് സർക്കാരുകൾ സംയുക്തമായി അറിയിച്ചു. യൂറോപ്യൻ യൂണിയൻ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇതിന് ന്ധഅസാധാരണവും അതുല്യവുമായ ശ്രമം ആവശ്യമാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള വീഡിയോ കോണ്‍ഫറൻസിനുശേഷം ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ഫ്രഞ്ച് ജർമൻ മുന്നേറ്റം യൂറോപ്യൻ യൂണിയനിൽ ഐക്യം ഉറപ്പാക്കും. ഈ പ്രതിസന്ധിയിൽ നിന്ന് യൂറോപ്പിനെ കൂടുതൽ ശക്തവും ഏറെ എക്യദാർഢ്യത്തോടെയും ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം. കൊറോണ വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യത്യസ്ത അളവിലുള്ള സ്വാധീനം ചെലുത്തിയതിനാൽ, യൂണിയനിലെ ഏകീകരണം അപകടത്തിലാണന്നും മെർക്കൽ കൂട്ടിചേർത്തു.

മേയ് 27 ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക വീണ്ടെ ടുക്കൽ പദ്ധതി പ്രഖ്യാപിക്കും. യൂറോപ്പ് നേരിടുന്ന സാന്പത്തിക വെല്ലുവിളിയുടെ വ്യാപ്തിയും വലുപ്പവും അംഗീകരിക്കുകയും യൂറോപ്യൻ ബജറ്റിനൊപ്പം അതിന്‍റെ പരിഹാരത്തിൽ പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഉൗന്നൽ നൽകുകയും ചെയ്യുന്നതിനാൽ ജർമൻ ഫ്രഞ്ച് നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപനമെന്ന് കമ്മീഷൻ പ്രസ്താവിച്ചു.

കൊറോണ വൈറസിന്‍റെ ആഘാതത്തെ വ്യക്തിഗതമായി നേരിടാൻ ആവശ്യമായ എല്ലാ സാന്പത്തിക ഇളവുകളും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നൽകുന്നുണ്ടെ ന്നും സന്പദ് വ്യവസ്ഥയെ കഠിനമായി ബാധിക്കുകയാണെങ്കിൽ കൂടുതൽ സമന്വയിപ്പിച്ച ഉത്തേജന പക്കേജ് എന്ന നിലയിൽ ഇത് കൈകാര്യം ചെയ്യുമെന്നും ലെയ്ൻ അറിയിച്ചു.

വൈറസിനെ പ്രതിരോധിക്കാൻ എല്ലാ രാജ്യക്കാരും തങ്ങളുടെ ചെലവ് ടാപ്പുകൾ തുറക്കുന്നതിനുള്ള തത്രപ്പാടിലാണ്.കമ്മിയും കടവും കുറയ്ക്കുന്നതിന് യൂറോപ്യൻ യൂണിയന്‍റെ ആവശ്യകതകൾ പാലിക്കാൻ പാടുപെടുന്ന ഇറ്റലിക്ക് ഒരു ലൈഫ് ലൈനാണ് ഇയുവിന്‍റെ സാന്പത്തിക പാക്കേജ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഈ നിർദ്ദേശത്തോട് യോജിക്കണമെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു. തന്‍റെ രാജ്യം കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച അംഗരാജ്യങ്ങൾക്ക് വായ്പയേക്കാളുപരി ധനസഹായമായി നൽകുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അറിയിച്ചു. ഞങ്ങളുടെ നിലയിൽ മാറ്റമില്ല,പരിഷ്കരിച്ച ഇയു ബജറ്റ് പരിധി ഉയർത്തുന്നതിനേക്കാൾ പുതിയ മുൻഗണനകൾ പ്രതിഫലിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുർസ് ഒരു ട്വീറ്റിൽ കുറിച്ചു.

ഈ പദ്ധതി അഭിലാഷവും ലക്ഷ്യവും സ്വാഗതാർഹവുമാണന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പ്രസിഡന്‍റ് ക്രിസ്റ്റിൻ ലഗാർഡ് പറഞ്ഞു.

പദ്ധതിക്ക് പ്രശംസയും വിമർശനവും

പുതിയ സാന്പത്തിക പാക്കേജിനെ ‌പ്രശംസിച്ചു വിമർശിച്ചും നേതാക്കൾ രംഗത്തുവന്നു. പദ്ധതി കൊറോണയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ യൂറോപ്പിനെ പുനരുജ്ജീവിപ്പിക്കുമെന്ന് ജർമൻ നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇതുവരെ കാണിച്ചതിനേക്കാൾ കൂടുതൽ ഐക്യദാർഢ്യം ഉണ്ടാവുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് കതറിന ബാർലി (എസ്പിഡി) പറഞ്ഞു. യൂറോ ബോണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, നിർദ്ദിഷ്ട കൊറോണ സഹായ ഫണ്ട് സമയത്തിലും ഉള്ളടക്കത്തിലും പരിമിതപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല ഇത് അടിയന്തര പദ്ധതിയാണ്. പല രാജ്യങ്ങളും മോശമായിരിക്കുന്പോൾ യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് ബാർലി പറഞ്ഞു. പ്രത്യേകിച്ചും യൂറോപ്യൻ യൂണിയന്‍റെ ഘടനയിൽ നിന്ന് ജർമനി വളരെയധികം പ്രയോജനം ചെയ്യുന്നു. വായ്പകൾക്ക് പകരം ഗ്രാന്‍റുകൾ നൽകാനുള്ള നിർദ്ദേശം മുൻകാല പ്രതിസന്ധികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നു, കാരണം വായ്പകൾ ഹ്രസ്വകാലത്തേക്ക് സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെ ങ്കിലും ദീർഘകാലത്തേക്ക് ഈ രാജ്യങ്ങളെ കാലിടറാൻ അനുവദിക്കുന്നില്ലന്നും ബാർലി പറഞ്ഞു.

എന്നാൽ ഇത് പിൻവാതിലിലൂടെ സംയുക്തത്തിലേക്കും നിരവധി ബാധ്യതകളിലേക്കും നയിക്കുമെന്ന് സിഎസ്യു പാർട്ടിയിലെ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് മൈക്കൽ ബാക്ക് പറഞ്ഞു.

പദ്ധതിക്ക് സംയുക്തവും നിരവധി ബാധ്യതകളും അർത്ഥമാക്കുന്നില്ലെങ്കിലും ഇത് യൂറോപ്യൻ യൂണിയന്‍റെ സാന്പത്തിക ശക്തിയിലെ വിഹിതത്തെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക ബാധ്യതയാണന്നും അതു തെറ്റാണെന്നും സിഡിയു എംപി ക്ലോസ്പീറ്റർ വിൽഷ് പറഞ്ഞു.

യൂറോപ്യൻ സഹായം ഫലപ്രദമായി ഉപയോഗിച്ചതിൽ മുന്നിൽ ജർമനി

ബർലിൻ: പ്രതിസന്ധി കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയൻ അനുവദിച്ച രണ്ടു ട്രില്യൻ യൂറോയുടെ സ്റ്റേറ്റ് എയ്ഡ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച രാജ്യം ജർമനി. ഇതിന്‍റെ 51 ശതമാനവും ജർമനി വിനിയോഗിച്ചപ്പോൾ, രണ്ട ാം സ്ഥാനത്തുള്ള ഫ്രാൻസ് 17 ശതമാനത്തിലാണ് നിൽക്കുന്നത്.

15.5 ശതമാനവുമായി ഇറ്റലി മൂന്നാമതും നാല് ശതമാനവുമായി യുകെ നാലാമതും മൂന്ന് ശതമാനവുമായി ബെൽജിയം അഞ്ചാമതുമാണ്. പോളണ്ടാണ് രണ്ടര ശതമാനവുമായി ആറാം സ്ഥാനത്ത് നിൽക്കുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ അര ശതമാനത്തിനും 1.4 ശതമാനത്തിനുമിടയിൽ.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജർമനിയിൽ പ്രവർത്തിക്കുന്ന കന്പനികൾക്ക് യൂറോപ്യൻ സഹായം കൂടുതലായി ലഭിച്ചതാണ് ഇത്രയും വലിയ അന്തരത്തിനു കാരണം. എന്നാൽ, ഈ കന്പനികളുമായി കരാറുകളുള്ള ഇതര യൂറോപ്യൻ കന്പനികൾക്കും ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ വിലയിരുത്തുന്നു.

ജർമനി വിദേശ സഹായ പദ്ധതി പൊളിച്ചെഴുതി

ബർലിൻ: ബുദ്ധിമുട്ട് നേരിടുന്ന വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുള്ള പദ്ധതി സമൂലമായി ജർമനി പരിഷ്കരിച്ചു. ഇത്തരത്തിൽ സഹായം നൽകുന്ന രാജ്യങ്ങളുടെ എണ്ണം അറുപതായി പരിമിതപ്പെടുത്താനും നൽകുന്ന തുകയിൽ കുറവ് വരുത്താനും ധാരണയായി.

ബുറുണ്ടി, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ പുതിയ ലിസ്റ്റിൽ ഉൾപ്പെടില്ലെന്ന് ജർമൻ സാന്പത്തിക സഹകരണ വികസനമന്ത്രി ഗെർഡ് മുള്ളർ വ്യക്തമാക്കി. അഴിമതി, മനുഷ്യാവകാശ ലംഘനം, ദുർഭരണം എന്നീ ഘടകങ്ങൾ കണക്കാക്കിയാണ് രാജ്യങ്ങൾക്ക് സഹായം നിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ 85 രാജ്യങ്ങൾക്കാണ് ജർമനി ധനസഹായം നൽകിവരുന്നത്. പ്രതിവർഷം പത്തു ബില്യൻ യൂറോ ജർമനി ഇതിനായി നീക്കിവയ്ക്കുന്നു. സൽഭരണവും മനുഷ്യാവകാശങ്ങൾക്കു മാന്യതയും അഴിമതിവിരുദ്ധ നടപടികളും ഉറപ്പാക്കുന്ന രാജ്യങ്ങൾക്കു മാത്രമേ ഭാവിയിലും സഹായം ലഭ്യമാക്കൂ എന്നും മന്ത്രി വിശദീകരിച്ചു.

സ്പെയ്നിൽ നിശ്ചിത വരുമാന പദ്ധതി നടപ്പാക്കുന്നു

മാഡ്രിഡ്: കൊറോണവൈറസ് ബാധ കാരണം സാന്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ സ്പെയ്നിലെ സോഷ്യലിസ്റ്റ് സർക്കാർ നിശ്ചിത മാസ വരുമാന പദ്ധതി നടപ്പാക്കുന്നു.

ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച പദ്ധതിക്ക് പാർലമെന്‍റ് അംഗീകാരം നൽകുമെന്നും കരുതുന്നു.

ഇതു പ്രകാരം, പ്രായപൂർത്തിയായ എല്ലാവർക്കും പ്രതിമാസം ഏറ്റവും കുറഞ്ഞത് 462 യൂറോ വരുമാനം ഉറപ്പാക്കും. ഇത്രയും ഇല്ലാത്തവർക്ക് സർക്കാർ പെൻഷൻ മുഖേന ഇതു ലഭ്യമാക്കും.

ഫിൻലൻഡ് നേരത്തെ തന്നെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇറ്റലി മറ്റു പദ്ധതികൾക്കൊപ്പം ബന്ധപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്കിനെ സ്വാധീനിക്കാൻ ഇതിനു സാധിച്ചില്ല.

ഇറ്റലിയുടെ ഉയിർത്തെഴുന്നേൽപ്പും നോക്കി ഇയു

യൂറോപ്പിലെ ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിയുടെ വടക്കൻ മേഖലയിലെ മിക്ക സ്ഥലങ്ങളുടെയും സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആകെയുള്ള വരുമാന സ്രോതസ് ടൂറിസത്തിലൂടെയായിരുന്നത് ഇപ്പോൾ നാമാവശേഷമായി.

വളരെയധികം കടബാധ്യതയുള്ള ഇറ്റലിക്ക് ഒരു സന്തോഷ വാർത്തയാണ് ഇയുവിന്‍റെ സഹായം. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച വടക്കാണ് രാജ്യത്തിന്‍റെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ട ായ പ്രദേശങ്ങൾക്കായി സർക്കാർ 900 ദശലക്ഷം യൂറോയുടെ സാന്പത്തിക സഹായം അവതരിപ്പിച്ചിരുന്നു. പിന്നീട് 3.6 ബില്യണ്‍ യൂറോ ചെലവഴിച്ച് വിശാലമായ സന്പദ്വ്യവസ്ഥയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തത് 4.5 ബില്യണ്‍ അഥവാ ജിഡിപി 0.25 ശതമാനമായി ഉയരുമെന്നാണ് കോണ്ടെ സർക്കാരിന്‍റെ നിഗമനം.

ഇതിനിടെ സർക്കാർ വായ്പയെടുക്കുന്നതിനെ പരിമിതപ്പെടുത്തുന്ന യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ആത്യന്തിക നിയന്ത്രണം ഉള്ള യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ അഭിപ്രായപ്പെട്ടു.പകർച്ചവ്യാധിയുടെ വളർച്ചയെ ബാധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. വൈറസിന്‍റെ സാന്പത്തിക ആഘാതം അടിയന്തിരാവസ്ഥയാണെന്നും അവരുടെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവമാണെന്നും മന്ത്രിമാർ തുറന്നു പറഞ്ഞിരുന്നു.

അത്തരം അസാധാരണമായ സന്ദർഭങ്ങളിൽ, സ്ഥിരതയും വളർച്ചാ ഉടന്പടിയും എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയൻ ബജറ്റ് നിയമങ്ങൾ, കമ്മികളും പൊതു കടവും കുറയ്ക്കുന്നതിന് സർക്കാരുകളെ അനുവദിച്ചേക്കും. ഒപ്പം വെല്ലുവിളി ഏറ്റൈടുക്കുകയും വേണം.എന്നാൽ ഒരു ഫ്ളെക്സിബിളിറ്റി ക്ലോസിൽ പരിധി നിശ്ചയിച്ചിട്ടില്ല എന്നാണ് ഒരോരുത്തരും അഭിപ്രായപ്പെട്ടത്.പൊതുവേ, അടിയന്തിരാവസ്ഥയെ സാന്പത്തികമായി പരിഹരിക്കാൻ സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെ ന്നും വളർച്ചാ കരാറിനെക്കുറിച്ചുള്ള ആകുലത ജനങ്ങളിലും രൂപപ്പെടുമെന്നും ഇറ്റലി ആശങ്കയറിയിച്ചു.അതേസമയം യൂറോപ്യൻ കമ്മീഷൻ ഈ വർഷം യൂറോ സോണ്‍ വളർച്ച മുരടിയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കൊറോണ ശക്തമാകുന്നതിനു മുന്പ് ഫെബ്രുവരിയിൽ പ്രവചിച്ചത് 1.2 ശതമാനത്തിൽ താഴെയാവുമെന്നാണ്.

ലേമാൻ ബ്രദേഴ്സ് ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ യൂണിയൻ 2008 അവസാനത്തോടെ യൂറോപ്യൻ ഇക്കണോമിക് റിക്കവറി പ്ലാൻ തീരുമാനിച്ചത്. അന്ന് 200 ബില്യണ്‍ യൂറോ, അന്നത്തെ യൂറോപ്യൻ യൂണിയൻ ജിഡിപിയുടെ 1.5%, സന്പദ്വ്യവസ്ഥയിലേക്ക് ആവശ്യകത വർദ്ധിപ്പിക്കുന്നതിനും 2009 ൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ 7 വർഷത്തിനിടെ 12.5 ബില്യണ്‍ യൂറോയുടെ യൂറോ സോണ്‍ ധനശേഷി വിശാലമായ യൂറോപ്യൻ യൂണിയൻ ബജറ്റിന്‍റെ ഭാഗമായി മാത്രം പരിഗണനയിലായിരുന്നു എന്നാൽ ജർമനിയുടെയും നെതർലൻഡിന്‍റെയും നിർബന്ധത്തിേ·ൽ അത്തരം ആവശ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു.


ജർമനി ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കും

ബർലിൻ: അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് ജൂണ്‍ മധ്യത്തോടെ നീക്കാൻ ജർമൻ സർക്കാർ ഏകദേശ ധാരണയിലെത്തി. വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.

ജൂണ്‍ 14നു ശേഷം യാത്രാ വിലക്ക് നീക്കുമെന്ന് ആളുകൾക്ക് മുന്നറിയിപ്പുകൾ നൽകി, അവരുടെ ആരോഗ്യ അവരുടെ തന്നെ ഉത്തരവാദിത്വമാക്കുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ജർമൻകാർക്ക് ഈ വേനലവധിക്കാലത്ത് യൂറോപ്യൻ വിനോദസഞ്ചാരങ്ങൾ നടത്താൻ സാധിക്കുമെന്നും, എന്നാൽ, ചില നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

യൂറോപ്യൻ യൂണിയനു പുറത്തു നിന്നു വരുന്നവർക്ക് രണ്ട ാഴ്ചത്തെ നിർബന്ധിത ക്വാറന്ൈ‍റൻ തുടരും. രോഗത്തെ ഇനിയും പൂർണമായി പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ