ലോക മലയാളികൾക്കായി കോവിഡ് കാലത്തു ഒരു വ്യത്യസ്ത ഗാനം
Friday, May 22, 2020 2:39 PM IST
ലണ്ടൻ : കോവിഡ് മഹാമാരിയിൽ അതിജീവനത്തിനായി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും അനന്തമായ ദൈവ കരുണക്ക് നന്ദി അർപ്പിച്ചുകൊണ്ടും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ഗായകരെ ഉൾപ്പെടുത്തി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രശസ്ത മ്യൂസിക് ബാൻഡായ ഷെപ്പേർഡ്‌സ് കോഡ് എന്ന ഗായകസംഘം മലയാളത്തിലും , ഹിന്ദിയിലുആയി ആലപിച്ച നന്ദിയോടെ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

രാഷ്‌ട്രപതി ഭവനിൽ ഉൾപ്പടെ ഡൽഹിയിൽ നടക്കുന്ന വമ്പൻ സംഗീത പരിപാടികളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഷെപ്പേർഡ്‌സ് കോഡിന്‍റെ ഈ സംരംഭം ലോകമെമ്പാടുമുള്ള മലയാളികൾക്കുൾപ്പടെ മനസിന് ശാന്തി യും സമാധാനവും നല്കുമെന്നുറപ്പ് , പ്രായഭേദമന്യേ ഇരുപത്തി ഏഴോളം ഗായകരാണ് ഇതിൽ പങ്കു ചേർന്നിരിക്കുന്നത് , അമേരിക്ക , ഓസ്‌ട്രേലിയ , യുറോപ്പ് , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒക്കെ ഉള്ള ഗായകരാണ് ഇതിൽ പങ്കാളികളായിരിക്കുന്നത് . പാശ്ചാത്യ സംഗീതവും , ക്ലാസിക്കൽ സംഗീതവും സന്നിവേശിപ്പിച്ചു ഈ ഗാനത്തിനായി ഓർക്കെസ്ട്രഷൻ നടത്തിയിരിക്കുന്നത് ഈ കാലത്തു ഒട്ടേറെ മനോഹര ഗാനങ്ങൾക്ക് സംഗീത സംവിധാനം നിര്വഹിച്ചുകൊണ്ടിരിക്കുന്ന യുവ സംഗീതജ്ഞൻ സ്കറിയ ജേക്കബ് ആണ്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ