ഷെങ്കൻ വീസകളുടെ കാലാവധി താൽക്കാലികമായി നീട്ടി
Monday, June 1, 2020 9:58 PM IST
ബർലിൻ: കോവിഡ് 19 എന്ന മാഹാമാരിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്‍റെ പൊതു വീസയായ ഷെങ്കൻ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയ സന്ദർശകരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകിയതായി ആഭ്യരമന്ത്രാലയം അറിയിച്ചു. നിലവിൽ കാലഹരണപ്പെട്ട ഷെങ്കൻ വീസ കൈവശമുള്ളവർക്കാണ് ഈ നിയമം ബാധകമാവുക. (2nd Schengen COVID-19 Pandemic Regulation - 2nd Schengen COVID-19-V)

ഈ വർഷം ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്ന ഓർഡിനൻസുള്ള ഷെങ്കൻ വീസകൾക്ക് സാധാരണഗതിയിൽ ജൂണ്‍ 30 വരെയാണ് ജർമനിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഈ കാലയളവിൽ വീസ കാലാവധി കഴിഞ്ഞവർക്ക് ജൂലൈ 31 വരെയാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിയ്ക്കുന്നത്. വീസ കാലാവധി കഴിഞ്ഞവർ അതാതു പ്രദേശത്തെ ഫോറിൻ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കേണ്ടതാണ്. എന്നാൽ ഈ കാലയളവിൽ ജർമനി വിട്ട് മറ്റേതെങ്കിലും ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അനുവാദമില്ല. വീസയുടെ സാധുത ജർമനിയിൽ മാത്രമായിരിയ്ക്കും.

വീസ നൽകുന്ന തീയതി മുതൽ മൂന്നുമാസമാണ് സാധാരണ ഷെങ്കൻ വീസയുടെ കാലാവധി. സിംഗിൾ എൻട്രിയാണങ്കിൽ ജർമനിയിൽ മാത്രവും മൾട്ടിപ്പിൾ എൻട്രിയാണങ്കിൽ മറ്റു ഷെങ്കൻ രാജ്യങ്ങളിലും ഇവർക്ക് സന്ദർശനം നടത്താം.

കൊറോണ പ്രതിസന്ധിയെ തുടർന്നു ജോബ് സീക്കർ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയവർക്ക് വീസ ഒരു കാരണവശാലും അധികാരികൾ നീട്ടി നൽകില്ല. ആറുമാസമാണ് ജോബ് സീക്കർ വീസയുടെ കാലാവധി. ഇതിനോടകം ജർമനിയിൽ ജോലി കണ്ടുപിടിച്ച് വർക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഇവരുടെ വീസ സ്റ്റാറ്റസ് മാറുകയുള്ള. ജോബ് സീക്കർ വീസയിൽ എത്തിയവർക്ക് രാജ്യത്ത് എത്തിയാലുടൻ ജോലി ചെയ്യാൻ അനുവാദമില്ല.എന്നാൽ ലോക്ഡൗണിൽപ്പെട്ട് ഇവരുടെ വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്ക് താൽക്കാലികമായി രാജ്യത്ത് തങ്ങാനുള്ള അനുവാദം നൽകുന്നുണ്ട്. എന്നാൽ ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് ഇത്തരക്കാർക്ക് രാജ്യം വിടേണ്ടി വരും.

ജോബ് സീക്കർ വീസ ജർമനിയിൽ എത്തി ജോബ് കണ്ടെത്താനുള്ള വീസ സ്റ്റാറ്റസാണ്. ഇവർ ജോലി കണ്ടെത്തി ജോബ് എഗ്രിമെന്‍റും ഉണ്ടാക്കിയാൽ മാത്രമേ വർക്ക് പെർമിറ്റ് നേടാൻ കഴിയൂ.ജോലി കണ്ടെത്തി വർക്ക് പെർമറ്റിന് അപേക്ഷിച്ചാൽ ഇത്തരക്കാർ 6 ആഴ്ച മുതൽ 8 ആഴ്ചവരെ കാത്തിരിയ്ക്കേണ്ടി വരും വർക്ക് പെർമിറ്റ് ലഭിക്കാൻ.

ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വീസ കാലാവധി വീണ്ടും നീട്ടി

ലണ്ടൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ കഴിയാതിരിക്കുകയും വീസ കാലാവധി അവസാനിക്കുകയും ചെയ്ത വിദേശികൾക്ക് ആശ്വാസം. ജനുവരി 24നും ജൂലൈ 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന എല്ലാ താത്കാലിക വീസക്കും കാലാവധി നീട്ടി കൊടുക്കുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.

കൊറോണവൈറസ് ഇമിഗ്രേഷൻ ടീമിനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്നു തന്നെ വീസ നീട്ടുന്നതിന് അപേക്ഷ നൽകാം. യുകെയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെയാണ് ഇതിനും പാലിക്കേണ്ടത്.

വീസ കാറ്റഗറികൾ മാറ്റുന്നതിനും അർഹരായവർക്ക് സൗകര്യം ലഭിക്കും. എന്നാൽ, കൂളിംഗ് ഓഫ് സമയം നിർബന്ധമായ കാറ്റഗറികളിലേക്കുള്ള മാറ്റം ഈ രീതിയിൽ അനുവദിക്കില്ല.ടയർ 2, 5, 4 കാറ്റഗറിയിൽ സർക്കാർ തീരുമാനം പ്രതീക്ഷിച്ച് രാജ്യത്ത് തുടരുന്നവർക്ക് ജോലിയോ പഠനമോ ആരംഭിക്കാൻ അനുമതിയുണ്ടാകും.

കൊറോണ വൈറസ് കാരണം യുകെയിൽ നിലവിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചത് പ്രയോജനപ്പെട്ടേക്കും. വീസ കാലാവധി 2020 ജൂലൈ 31 നകം അവസാനിക്കുകയും യുകെയിൽ ദീർഘകാലം തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ പല കേസുകളിലും യുകെയിൽ നിന്ന് അപേക്ഷിക്കാം. ഒരു സന്ദർശകൻ ഒരു ടയർ 2 വീസയിലേക്കോ വിവാഹ വീസയിലേക്കോ മാറാൻ ആഗ്രഹിക്കുന്നുവെന്ന് അല്ലെങ്കിൽ ടയർ 5 വീസയിൽ നിന്ന് ടയർ 2 വീസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന സാഹചര്യങ്ങളിൽ ഇത് സഹായിക്കും.

ടയർ 2 വീസ, ടയർ 5 വീസ അല്ലെങ്കിൽ ടയർ 4 വീസ സംബന്ധിച്ച തീരുമാനങ്ങൾക്കായി നിങ്ങൾ രാജ്യത്ത് കാത്തിരിക്കുന്നവർക്ക് ജോലി ആരംഭിക്കാം അല്ലെങ്കിൽ ടയർ 4 വീസയുടെ കാര്യത്തിൽ വീസ അനുവദിക്കുന്നതിന് മുന്പ് പഠനം ആരംഭിച്ചിരിക്കണം. ടയർ 2 അല്ലെങ്കിൽ ടയർ 5 വീസകൾക്കോ ടയർ 4 വീസകൾക്കോ സർട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സർഷിപ്പ് നൽകിയിട്ടുണ്ടെങ്കിൽ ഇത് ബാധകമാണ്. പഠനത്തിനുള്ള സ്വീകാര്യത (സിഎഎസ്) നൽകിയിട്ടുണ്ട്.

എന്നിരുന്നാലും, സന്ദർശക വീസ പോലുള്ള താൽക്കാലിക വീസയിലുള്ള യുകെയിലുള്ളവർ സുരക്ഷിതമായിരിക്കുകയും എന്നാൽ സാധ്യമാവുന്പോൾ തിരികെ മടങ്ങുകയും വേണം.യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.യുകെയിൽ ദീർഘകാലം തുടരാൻ ആഗ്രഹിക്കുന്നവർക്ക്, 2020 ജൂലൈ 31 വരെ ഇൻകണ്‍ട്രി വീസ സ്വിച്ചിംഗ് വ്യവസ്ഥകളും നീട്ടുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.

അപ്ലിക്കേഷൻ പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുത്തേക്കാം

യുകെ വീസയും ഇമിഗ്രേഷനും (യുകെവിഐ) എത്രയും വേഗം അപേക്ഷകൾ പ്രോസസ് ചെയ്യുന്നത് തുടരും. എന്നിരുന്നാലും കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തന സമ്മർദ്ദങ്ങൾ കാരണം ചില ആപ്ലിക്കേഷനുകൾ പതിവിലും കൂടുതൽ സമയമെടുക്കും എന്നും അറിയിപ്പുണ്ട്.വീസ നീട്ടുന്നതിന് കുടിയേറ്റക്കാർ ബന്ധപ്പെടുന്പോൾ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് നടപടികളൊന്നും നേരിടേണ്ടിവരില്ലെന്ന് ആഭ്യന്തര ഓഫീസ് വ്യക്തമാക്കി.

വീസ സ്പോണ്‍സർ നിയന്ത്രണങ്ങളും ലഘൂകരിച്ചു.യുകെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി വീസ നീട്ടുന്നതിനൊപ്പം, വീസ സ്പോണ്‍സർമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളും ആഭ്യന്തര കാര്യാലയം ലഘൂകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനല്ലാത്ത പൗരന്മാർക്ക് യുകെയിൽ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഉള്ള അനുമതിയുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ