ഇന്ത്യയും ചൈനയും സംഘർഷം ലഘൂകരിക്കണം: ജർമനി
Friday, June 19, 2020 10:16 PM IST
ബർലിൻ: ഇന്ത്യയും ചൈനയും അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ്.

ഇന്ത്യയും ചൈനയും വളരെ വലിയ രാജ്യങ്ങളാണ്. ഈ സംഘർഷം കൂടുതൽ ഗുരുതരമായ സൈനിക സംഘർഷമായി മാറിയാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇരുപക്ഷത്തെയും സമാധാനത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മാസ് വ്യക്തമാക്കി.

ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ ജർമനി ഉദ്ദേശിക്കുന്നില്ല. എന്നാൽ, സൈനിക സംഘർഷം ഒഴിവാക്കുന്നതിന് ജർമനി സ്വാധീനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ മധ്യസ്ഥ തലത്തിലുള്ള ഇടപെടൽ ജർമനി ഉദ്ദേശിക്കില്ലെന്നും മാസ് ആവർത്തിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ