മാഞ്ചസ്റ്റർ സെന്‍റ് ജോർജ് ക്നാനായ പള്ളിയിൽ വിശുദ്ധ കുർബാനയും 15 നോന്പ് ആരംഭവും ഓഗസ്റ്റ് ഒന്നിന്
Friday, July 31, 2020 5:54 PM IST
മാഞ്ചസ്റ്റർ: സെന്‍റ് ജോർജ് ക്നാനായ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പിൻ പെരുന്നാളിനോടനുബന്ധിച്ചുള്ള 15 നോന്പ് ആരംഭവും വിശുദ്ധ കുർബാനയും ഒഗസ്റ്റ് ഒന്നിന് (ശനി) നടക്കും.

രാവിലെ 10ന് പ്രഭാത പ്രാർഥനയും 10.30ന് വിശുദ്ധ കുർബാനയും തുടർന്നു മധ്യസ്ഥ പ്രാർഥനയും നടക്കും.

സർക്കാരിന്‍റെ നിയന്ത്രണമുള്ളതുകൊണ്ട് മന്നാവിഷൻ ഫെയ്സ്ബുക്ക് ലൈവിൽ കൂടി എല്ലാവർക്കും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാവുന്നതാണ്.

ഓഗസ്റ്റ് 15 നു നടക്കുന്ന വാങ്ങിപ്പിൻ പെരുന്നാളോടെ 15 നോന്പ് അവസാനിക്കും. എല്ലാവരും ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. സജി ഏബ്രഹാം, ട്രസ്റ്റി ഫിലിപ്പ് ജോസഫ്, സെക്രട്ടറി അലക്സ് ഏബ്രഹാം എന്നിവർ അറിയിച്ചു.