ജര്‍മനിയിലെ യാത്രാ വിലക്കുകള്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും
Thursday, September 10, 2020 10:11 PM IST
ബര്‍ലിന്‍: നൂറ്റിഅറുപതിലധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ജര്‍മനി സെപ്റ്റംബര്‍ 30 ന് അവസാനിപ്പിക്കും. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം.

കൊറോണ ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേക യാത്രാ മുന്നറിയിപ്പുകള്‍ മാത്രമായിരിക്കും ഏര്‍പ്പെടുത്തുക.

മാര്‍ച്ച് 17നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 14 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് 30 വരെ നീട്ടുകയായിരുന്നു.

ജോസ് കുമ്പിളുവേലിൽ