ബു​ക്ക​ർ പു​ര​സ്കാ​ര​ പട്ടികയിൽ ഇന്ത്യൻ വംശജ അവനി ദോഷിയും
Tuesday, September 15, 2020 10:41 PM IST
ല​ണ്ട​ൻ: 2020ലെ ​ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഏ​ഴു​ത്തു​കാ​രി അ​വ​നി ദോ​ഷി​യും. ഇ​വ​ര​ട​ക്കം നാ​ലു വ​നി​ത​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്ന ചു​രു​ക്ക​പ്പ​ട്ടി​കയാണ് ഇ​ന്ന​ലെ ജൂ​റി പു​റ​ത്തു​വി​ട്ടത്.

അ​വ​നി​യു​ടെ പ്ര​ഥ​മ നോ​വ​ലാ​യ ബേ​ൺ​ഡ് ഷു​ഗ​ർ ആ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡ​യാ​ൻ കു​ക്ക്(​ദ ന്യൂ ​വി​ൽ​ഡെ​ർ​നെ​സ്), ടി​സി​റ്റ്സി ഡാ​ൻ​ഗ​രം​ബ്ഗ(​ദി​സ് മോ​ർ​ണ​ബി​ൾ ബോ​ഡി), മാ​സാ മെം​ഗി​സ്റ്റെ(​ദ ഷാ​ഡോ കിം​ഗ്), ഡ​ഗ്ല​സ് സ്റ്റു​വാ​ർ​ട്ട്(​ഷ​ഗ്ഗി ബെ​യ്ൻ), ബ്രാ​ൻ​ഡ​ൻ ടൈ​ല​ർ(​റി​യ​ൽ ലൈ​ഫ്) എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ.

ന്യൂ​ജ​ഴ്സി​യി​ൽ ജ​നി​ച്ച അ​വ​നി ദോ​ഷി ഇ​പ്പോ​ൾ ദു​ബാ​യി​ലാ​ണു താ​മ​സ​മെ​ന്ന് അ​വ​രു​ടെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. 2013ൽ ​ടൈ​ബ​ർ ജോ​ൺ​സ് സൗ​ത്ത് ഏ​ഷ്യ പ്രൈ​സ് നേ​ടി​യി​ട്ടു​ണ്ട്.
മ​റ്റ് എ​ഴു​ത്തു​കാ​ർ സ്കോ​ട്ട്‌​ലാ​ൻ​ഡ്, സിം​ബാ​ബ്‌​വെ, എ​ത്യോ​പ്യ എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

50,000 പൗ​ണ്ടി​ന്‍റെ ബു​ക്ക​ർ പു​ര​സ്കാ​രം ന​വം​ബ​ർ 17നു ​പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം മാ​ർ​ഗ​ര​റ്റ് ആ​റ്റ്‌​വു​ഡും ബെ​ർ​ണാ​ഡി​ൻ അ​വ​റി​സ്റ്റോ​യും പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.