ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം: പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ 11
Wednesday, September 30, 2020 11:15 AM IST
പ്രെസ്റ്റൻട്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്‍റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഈ വർഷം വെർച്വൽ ബൈബിൾ കലോത്സവമാണ് നടത്തുക. കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്സ്തലേറ്റ് ശ്രമിക്കുന്നത്.

ഓരോ ഏജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് യൂണിറ്റ് കോർഡിനേറ്റേഴ്‌സിന്‍റേയും കാറ്റിക്കിസം ഹെഡ് ടീച്ചേഴ്സിന്‍റേയും അഭിപ്രായങ്ങളോട് ചേർന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ നൽകേണ്ട അവസാന തിയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തിയതി ഒക്ടോബർ 11 നും മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തിയതി നവംബർ 1 നും ആയിരിക്കുമെന്ന് ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

ഇതുവഴി കൂടുതൽ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയാണ് . ഈ വര്ഷത്തെ ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്തലേറ്റിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=748

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ