ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ര​സ് ക്ല​ബ് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 6, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ത​ൽ നി​ഷ്പ​ക്ഷ​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ര​സ്ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ല​കൊ​ള്ളു​ക എ​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. എ​ന്നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന​തീ​ത​മാ​യി വ​ർ​ത്തി​ക്ക​ണം. സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം കൂ​ടു​ത​ൽ തെ​ളി​ച്ച​മു​ള്ള​താ​കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​ന്ന​ത്. ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും വി​ശ്വാ​സ്യ​ത​യും ധാ​ർ​മി​ക​ത​യും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യ ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് പ​റ​ഞ്ഞു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന സെ​ൻ​സേ​ഷ​ണ​ലി​സം പ​ല​പ്പോ​ഴും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ മു​റി​വേ​ൽ​പ്പി​ക്കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​കു​റി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വാ·ാ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ബ​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ എം.​വി​ജ​യ​കു​മാ​ർ, ഗ്ലോ​ബ​ൽ മ​ല​യാ​ളി പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ത്താ അ​വ​താ​ര​ക അ​ള​ക​ന​ന്ദ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ എം.​ജി രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ണ്‍ മു​ണ്ട​ക്ക​യം, പ്ര​ഭാ​വ​ർ​മ, കെ.​സി രാ​ജ​ഗോ​പാ​ൽ, എ​സ്.​ആ​ർ ശ​ക്തി​ധ​ര​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്, വി.​കെ ചെ​റി​യാ​ൻ, പി.​പി ജെ​യിം​സ്, ജി. ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ:

ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ: സോ​മ​ൻ ബേ​ബി (ബ​ഹ്റി​ൻ), ഡോ.​കൃ​ഷ്ണ കി​ഷോ​ർ (യു​എ​സ്എ).

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ജീ​വ് കെ. ​പീ​റ്റ​ർ (കു​വൈ​റ്റ്), അ​നി​ൽ അ​ടൂ​ർ(​തി​രു​വ​ന​ന്ത​പു​രം), നി​ഷ പു​രു​ഷോ​ത്ത​മ​ൻ (എ​റ​ണാ​കു​ളം), പി. ​ബ​സ​ന്ത് (ന്യൂ​ഡ​ൽ​ഹി).

ട്ര​ഷ​റാ​ർ: ഉ​ബൈ​ദ് ഇ​ട​വ​ണ്ണ (സൗ​ദി അ​റേ​ബ്യ), ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ: സ​ണ്ണി മ​ണ​ർ​കാ​ട്ട് (കു​വൈ​റ്റ്).

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: എം.​സി.​എ. നാ​സ​ർ (ദു​ബാ​യ്), ചി​ത്ര കെ. ​മേ​നോ​ൻ (കാ​ന​ഡ), പി.​ടി. അ​ല​വി (സൗ​ദി അ​റേ​ബ്യ), ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ജ​ർ​മ​നി).

ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി ആ​ർ.​എ​സ്. ബാ​ബു (ചെ​യ​ർ​മാ​ൻ, കേ​ര​ളാ മീ​ഡി​യ അ​ക്കാ​ദ​മി), പി.​പി. ജെ​യിം​സ് (എ​റ​ണാ​കു​ളം), പി.​പി. ശ​ശീ​ന്ദ്ര​ൻ (ക​ണ്ണൂ​ർ), ലി​സ് മാ​ത്യു (ന്യൂ​ഡ​ൽ​ഹി), ക​മാ​ൽ വ​ര​ദൂ​ർ (കോ​ഴി​ക്കോ​ട്).

എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ: എ​ൻ. അ​ശോ​ക​ൻ, ജോ​ണ്‍ മു​ണ്ട​ക്ക​യം, ജി.​കെ. സു​രേ​ഷ് ബാ​ബു,ഡോ.​എ​ൻ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി.​എ​സ്. രാ​ജേ​ഷ്, പി.​എം. നാ​രാ​യ​ണ​ൻ, മാ​ധ​വ്ദാ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജെ. ​ഗോ​പീ​കൃ​ഷ്ണ​ൻ, അ​ള​ക​ന​ന്ദ, ഷാ​ലു മാ​ത്യു, സ​ന​ൽ​കു​മാ​ർ, ടോ​മി വ​ട്ട​വ​നാ​ൽ, സു​ബി​ത സു​കു​മാ​ർ, താ​ര ചേ​റ്റൂ​ർ മേ​നോ​ൻ, ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി, രാ​ജേ​ഷ് കു​മാ​ർ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ