വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് സീറോ മലബാർ ചർച്ചിന്റെ 2021-22 കാലയളവിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനായി കുടുംബ കൂട്ടായ്മയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഓഗസ്റ്റ് 18 ബുധനാഴ്ച ചാപ്ലിൻ ഫാ. സിബി ജോസഫ് അറക്കലിന്റെ അധ്യക്ഷതയിൽ ഒന്നിച്ച് കൂടുകയും കൈക്കാരൻമാരായി ബിജി സെബാസ്റ്റ്യൻ, ടോമി വർഗീസ്, സെക്രട്ടറിയായി ഷാജി ജേക്കബിനെയും, റീജണൽ സെക്രട്ടറി, പിആർഒ, സെൻട്രൽ കമ്മറ്റി പ്രതിനിധി എന്നതിലേക്ക് പി.എം ജോർജ്കുട്ടിയെയും, ജോ. സെക്രട്ടറിയായി ജെൻസി വിപിൻ, കമ്മറ്റി അംഗങ്ങളായി ജിയോ ജോർജ്, , ജോസഫ് ഷിബു , എബിൻ തോമസ്, അനീഷ് കുര്യൻ, ഐറിൻ സാബു എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ പഴയ ഭാരവാഹികളുടെ ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് ഫാ. സിബി ജോസഫ് അറയ്ക്കൽ നന്ദി അറിയിക്കുകയും, വാട്ടർഫോർഡ് സീറോ മലബാർ കൂട്ടായ്മയുടെ ആത്മീയവും, ഭൗതീകവുമായ വളർച്ച കൈവരിക്കുന്നതിന് ആവശ്യമായി വന്നിട്ടുള്ള എല്ലാ അവസരങ്ങളിലും നിർലോഭമായ പിന്തുണ നൽകി കൊണ്ടിരിക്കുന്ന വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്ലിൻമാരായ ഫാ. ജോണ് ഫിലിപ്പ് , ഫാ. ബോബിറ്റ് അഗസ്റ്റി ,ഫാ. റസൽ ജേക്കബ് എന്നിവരോടുള്ള സ്നേഹവും ബഹുമാനവും മുഴുവൻ കൂട്ടായ്മയുടെ പേരിൽ അറിയിക്കുകയും ചെയ്തു.
റിപ്പോർട്ട്: റോണി കുരിശിങ്കൽ പറന്പിൽ