നിഷാ ശാന്തിനു മേയ് 30 നു എൻഫീൽ്ഡ് യാത്രാമൊഴിയേകും
Monday, May 16, 2022 2:12 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
എൻഫീൽഡ് (യുകെ): പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തി (49) ന്‍റെ അന്ത്യോപചാര ശുശ്രുഷകൾ മേയ് 30 നു (തിങ്കൾ) എൻഫീൽഡിൽ നടത്തപ്പെടും.

രാവിലെ 11.30 നു എൻഫീൽഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ആൻ്ഡ് സെന്‍റ് ജോർജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ചേർന്ന് ഏറ്റു വാങ്ങും. 12നു അന്ത്യോപചാര ശുശ്രൂഷകൾ ആരംഭിക്കും. തിരുക്കർമങ്ങൾക്കുശേഷം പൊതുദർശനവും ഉണ്ടായിരിക്കും. തുടർന്നു ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം ആൻഡ് സിമറ്ററിയിൽ സംസ്കാരം നടത്തും.

എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എംആർ ഐ സ്കാനിംഗ് ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർഥികളായ സ്നേഹ, ഇഗി എന്നിവർ മക്കളാണ്.