യൂറോപ്പില്‍ കുരങ്ങുപനി; മുന്നറിയിപ്പുമായി ജര്‍മനി
Thursday, May 19, 2022 10:25 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കുരങ്ങുപനി യൂറോപ്പിലാകെ പ്രത്യക്ഷപ്പെട്ടത് ജനങ്ങളും ഡോക്ടര്‍മാരും ജാഗ്രത പാലിക്കണമെന്ന് ജര്‍മനിയിലെ ആര്‍കെഐ മുന്നറിയിപ്പു നല്‍കി.

പല യൂറോപ്യന്‍ രാജ്യങ്ങളിലും ആളുകള്‍ക്ക് കുരങ്ങുപനി പിടിപെട്ടിട്ടുണ്ട്. യുകെയില്‍ മനുഷ്യര്‍ക്ക് കുരങ്ങുപനി ബാധിച്ചതിനുശേഷം, സ്പെയിനിലും പോര്‍ച്ചുഗലിലും വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ 20 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി അവിടെനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

കുരങ്ങുപനി സാധാരണയായി വൈറസ് വായുവിലൂടെയാണ് പകരുന്നത് എന്നിരുന്നാലും, ഈ കേസുകളില്‍, എ‌ട്ടു രോഗികളും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരായതിനാല്‍ ദ്രാവകങ്ങളിലൂടെ അണുബാധയുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടനിലെ കേസുകള്‍ കണക്കിലെടുത്ത് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍കെഐ) ജര്‍മനിയിലെ വൈറസ് ബാധയെക്കുറിച്ച് ഡോക്ടര്‍മാരെ ബോധവാന്മാരാക്കി. വസൂരി പോലുള്ള ചര്‍മത്തിലെ വ്യക്തമല്ലാത്ത മാറ്റങ്ങളുടെ കാര്യത്തില്‍ കുരങ്ങുപനി ഒരു കാരണമായി കണക്കാക്കണമെന്ന് പറയുന്നു.

ആര്‍കെഐയുടെ അഭിപ്രായത്തില്‍, എന്തെങ്കിലും അസാധാരണമായ ചര്‍മ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.. എന്നാല്‍ കുരങ്ങുപനി വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നതല്ലെന്നും സാധാരണക്കാര്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്നും ബ്രിട്ടീഷ് വിദഗ്ധര്‍ പറഞ്ഞു.