ന്യൂപോർട്ടിൽ സെന്‍റ് ജോസഫ് പ്രൊപ്പോസഡ്‌ മിഷൻ ഉദ്ഘാടനം ചെയ്തു
Friday, May 20, 2022 11:19 AM IST
ഷൈമോൻ തോട്ടുങ്കൽ
ന്യൂപോർട്ട്: സൗത്ത് വെയിൽസിലെ ന്യൂപോർട്ട് കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം കുറിച്ചു. ന്യൂപോർട്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്‍റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാർ മിഷൻ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച സാക്ഷാൽകരിക്കപ്പെട്ടത്.

ന്യൂപോർട്ട് സെന്‍റ് ഡേവിഡ്‌സ്‌ ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്‍റ് ജോസഫ് പ്രോപോസ്ഡ് മിഷൻ സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനംനിർവഹിച്ചു "സെന്‍റ് ജോസഫ് പ്രൊപോസ്ഡ് മിഷൻ' എന്ന നാമകരണം ചെയ്ത് വിശ്വാസികൾക്ക് സമർപ്പിച്ചു.ഒപ്പം ഈ വർഷത്തെ പ്രോപോസ്ഡ് മിഷന്‍റെ തിരുന്നാൾ നടന്നുഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45 ന് ബിഷപ്പ് മാർജോസഫ് സ്രാമ്പിക്കലിന് ഈ വർഷം കുർബാന സ്വീകരിക്കുന്ന കുട്ടികൾ ചേർന്ന് സ്വീകരണം നൽകി തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മിഷന്‍റെ ഉദ്ഘാടനവും നടത്തി.

നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ , റവ .ഫാ ജോ മൂലശ്ശേരി വി .സി എന്നിവർ സഹകാർമ്മികരായിരുന്നു പ്രതികൂലമായ കാലാവസ്ഥയിൽ പോലും എത്തിച്ചേർന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തിൽ പങ്കെടുത്തു . തുടർന്ന് നടന്ന സ്നേഹവിരുന്ന് ന്യൂപോർട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.

പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാദർഫാൻസുവാ പത്തിൽ ഏവർക്കും സ്വാഗതം പറഞ്ഞു. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ തന്‍റെ നന്ദി പ്രസംഗത്തിൽ ന്യൂപോർട്ടിൽ 2007 മുതൽ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അൽമായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.