സൂറിച്ച്: കേരള മുഖ്യമന്ത്രി പിണാറി വിജയനു നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധ മുദ്രാവാക്യവുമായെത്തിയ സംഭവത്തിൽ കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റ്സർലൻഡ് പ്രതിഷേധം രേഖപ്പടുത്തി.
ജനാധിപത്യത്തിൽ തോൽവിയും വിജയവും പതിവാണ്. പ്രതിപക്ഷത്തിരിക്കുന്പോൾ ക്രിയാത്മകമായി പ്രവർത്തിച്ചു ജനശ്രദ്ധ നേടുന്നതിന് പകരം അക്രമപ്രവർത്തനങ്ങളിലേക്കു തിരിയുന്നത് ജനാധിപത്യ പ്രക്രിയക്ക് തടസമുണ്ടാക്കുന്നതാണെന്നു ഭാരവാഹികൾ വിലയിരുത്തി.