മെൽബണ്‍ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ വാർഷികധ്യാനം ന്ധ കുടുംബ നവീകരണ കാരിസ ധ്യാനം, ഫെബ്രുവരി 24,25,26 തിയതികളിലായി മെൽബണ്‍ റിസർവോയറിലുള്ള സെന്റ് സ്റ്റീഫൻസ് കത്തോലിക്കാ പള്ളിയിൽ് നടത്തപ്പെടുന്നു.
24ിവെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെയും, 25 ശനിയാഴ്ച രാവിലെ 9.30 മുതൽ 3 വരെയും, 26- ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ 7.30 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. കുടുംബ-ദാന്പത്യ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയിച്ച, ടഢഉ എസ്വിഡി സഭാംഗമായ റവ: ഫാ. ടൈറ്റസ് തട്ടാമറ്റത്തിലാണ് ധ്യാനം നയിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ക്ളാസുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ധ്യാന ദിവസങ്ങളിലും വിശുദ്ധ കുർബാനയും, ശനി, ഞായർ ദിവസങ്ങളിൽ കുന്പസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ജിജിമോൻ കുഴിവേലിൽ കോർഡിനേറ്റർ ആയുള്ള വിവിധ കമ്മിറ്റികളുടെയും, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാര·ാരായ നിഷാദ് പുലിയന്നൂർ, ആശിഷ് സിറിയക് വയലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്സ് ജോണ്‍ മൂക്കൻച്ചാത്തിയിൽ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ എന്നിവരുടെയും നേതൃത്വത്തിൽ, ധ്യാനവിജയത്തിനായി വിപുലമായ ഒരുക്കങ്ങളും പ്രാർഥനകളും നടത്തിവരുന്നു.
കുടുംബ നവീകരണം സാധ്യമാകുന്നതിനും, പത്താം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്തപ്പെടുവാനും, പരിശുദ്ധ അമ്മയുടെ അനുഗ്രഹം യാചിക്കുവാനുമായി എല്ലാ ഇടവകാംഗങ്ങളും ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന്, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. അഭിലാഷ് കണ്ണാന്പടവും, പത്താം വാർഷികം ജനറൽ കണ്‍വീനർ ഷിനോയ് മഞ്ഞാങ്കലും അറിയിച്ചു.