ബർമിംഗ് ഹാം: അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ .
സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.