പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ പ​കി​ട്ടി​ൽ മ​ഴ​വി​ൽ സം​ഗീ​തം വീ​ണ്ടു​മെ​ത്തു​ന്നു
Thursday, March 23, 2023 10:44 PM IST
അനീഷ് ജോർജ്
ബോ​ൺ​മൗ​ത്ത്: ബോ​ൺ​മൗ​ത്തി​നെ സം​ഗീ​ത​മ​ഴ​യി​ൽ കു​ളി​ര​ണി​യി​ക്കാ​ൻ മ​ഴ​വി​ൽ സം​ഗീ​തം വീ​ണ്ടു​മെ​ത്തു​ന്നു. പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ പ​കി​ട്ടു​മാ​യി ജൂ​ൺ 10ന് ​ആ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ.

യു​കെ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നാ​യി 2012ൽ ​ആ​ണ് മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ തു​ട​ക്കം. കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് പ​രി​പാ​ടി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​താ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി. യു​കെ​യി​ലെ നൂ​റു​ക​ണ​ക്കി​നു പാ​ട്ടു​കാ​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​ഭ​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ നാ​ദ വി​സ്മ​യം തീ​ർ​ക്കു​ക.

കോ​വി​ഡ് മു​ട​ക്കി​യ ര​ണ്ടു​വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് വീ​ണ്ടും മ​ല​യാ​ള സ​മൂ​ഹം മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ ഈ​ണ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന്മാ​രാ​യ അ​നീ​ഷ് ജോ​ർ​ജും ഭാ​ര്യ ടെ​സ്സു​മാ​ണ് പ​രി​പാ​ടി​യു​ടെ ആ​ശ​യ​ത്തി​നും ആ​വി​ഷ്കാ​ര​ത്തി​നും പി​ന്നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്