ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു
Wednesday, June 7, 2023 7:08 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന്തു​ണ വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി സൂ​ച​ന.

ഏ​റ്റ​വും പു​തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ഓ​ള്‍​ട്ട​ര്‍​നേ​റ്റി​വ് ഫോ​ര്‍ ജ​ര്‍​മ​നി​യു​ടെ (എ​എ​ഫ്ഡി) പി​ന്തു​ണ റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളെ​ല്ലാം ഇ​തി​ല്‍ ആ​ശ​ങ്കാ​കു​ല​രാ​ണ്.

18 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണ് എ​എ​ഫ്ഡി​ക്ക് ഇ​പ്പോ​ഴു​ള്ള​ത്. ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്റെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക്കു​ള്ള​തും ഇ​ത്ര​യും പി​ന്തു​ണ മാ​ത്രം!

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 25.7 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണ് എ​സ്പിഡി​ക്കു ല​ഭി​ച്ച​ത്. എഎ​ഫ്ഡി​ക്ക് കിട്ടിയത് 10.3 ശ​ത​മാ​നം വോ​ട്ടും. ഈ ശതമാനത്തിലാണ് കാ​ര്യ​മാ​യ വ്യ​ത്യാ​സം വ​ന്നി​രി​ക്കു​ന്ന​ത്.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഇ​തെ​ന്ന് പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ ക്രി​സ്റ്റ്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് നോ​ര്‍​ബെ​ര്‍​ട്ട് റോ​ട്ട്ജെ​ന്‍ പ​റ​ഞ്ഞു. മേ​യ് 30, 31 തീ​യ​തി​ക​ളി​ല്‍ 1302 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ല്‍ സിഡിയു​വി​ന് 29 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടു​ള്ള അ​സം​തൃ​പ്തി​യാ​ണ് അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് റോ​ട്ട്ജെ​ന്‍ പ​റ​ഞ്ഞു.