ജ​മാ​ദ് ഉ​സ്മാ​ന് യു​കെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ എ​ക്സ​ല​ന്‍​സ് പു​ര​സ്‌കാ​രം
Thursday, September 14, 2023 6:39 PM IST
ല​ണ്ട​ൻ: യു​കെ ബി​സി​ന​സ് അ​നാ​ലി​സി​സി​ന്‍റെ ഭാ​ഗ​മാ​യി യു​കെ സ​ര്‍​ക്കാ​ര്‍ എ​മി​റേ​റ്റ്സ് ഫ​സ്റ്റ് എം​ഡി ജ​മാ​ദ് ഉ​സ്മാ​ന് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. യു​കെ പാ​ര്‍​ല​മെ​ന്‍റി​ലെ ലോ​ഡ്സ് ഹൗ​സി​ല്‍ ന​ട​ന്ന പു​ര​സ്‌​കാര ച​ട​ങ്ങി​ല്‍ വീ​രേ​ന്ദ്ര ശ​ര്‍​മ എം​പി ജ​മാ​ദ് ഉ​സ്മാ​ന് പു​ര​സ്‌​കാ​രം ന​ല്‍​കി.

എം​പി​മാ​രാ​യ ക്രി​സ് ഫി​ലി​പ്, മാ​ര്‍​ക്ക് പൗ​സി, സാ​റാ ആ​ത​ർ​ട്ട​ൺ, മാ​ര്‍​ട്ടി​ന്‍ ഡേ ​എ​ന്നി​വ​ര്‍ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. എ​മി​റേ​റ്റ്സ് ഫ​സ്റ്റ് ഇ​തു​വ​രെ 4,500 ഓ​ളം ക​മ്പ​നി​ക​ളാ​ണ് യു​എഇ​യി​ല്‍ ആ​രം​ഭി​ച്ച​ത്.

യു​കെ​യി​ല്‍ ര​ണ്ട് മി​ല്യ​ൺ പൗ​ണ്ടി​ന്‍റെ പ​ദ്ധ​തി​യാ​ണ് 2024-ല്‍ ​എ​മി​റേ​റ്റ്സ് ഫ​സ്റ്റ് ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.