ല​ണ്ട​ൻ റീ​ജി​യ​ൻ നൈ​റ്റ് വി​ജി​ൽ ജ​നു​വ​രി 26ന്; ​ഫാ. ജോ​സ​ഫ് മു​ക്കാ​ട്ടും സി​സ്റ്റ​ർ ആ​ൻ മ​രി​യ​യും സം​യു​ക്ത​മാ​യി ന​യി​ക്കും
Tuesday, December 5, 2023 4:08 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജി​യ​ൻ നൈ​റ്റ് വി​ജി​ൽ പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും സീ​റോ മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റും സെ​ന്‍റ് മോ​ണി​ക്കാ മി​ഷ​ൻ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജു​മാ​യ ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ടും തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളി​ലൂ​ടെ​യും ഫാ​മി​ലി കൗ​ൺ​സി​ലി​ങ്ങി​ലൂ​ടെ​യും പ്ര​ശ​സ്ത​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി ന​യി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ല​ണ്ട​നി​ൽ ന​ട​ത്തു​ന്ന നൈ​റ്റ് വി​ജി​ൽ, ഹോ​ൺ​ച​ർ​ച്ചി​ലെ സെ​ന്‍റ് മോ​ണി​ക്കാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 26ന് ​സെ​ന്‍റ് ആ​ൽ​ബ​ൻ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക്രി​സ്തു​വി​ൽ സ്നേ​ഹ​വും വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും അ​ർ​പ്പി​ച്ച്‌ രാ​ത്രി​യാ​മ​ങ്ങ​ളി​ൽ ത്യാ​ഗ​പൂ​ർ​വം ഉ​ണ​ർ​ന്നി​രു​ന്ന് നീ​തി വി​ധി ല​ക്ഷ്യം വ​ച്ച് ന​ട​ത്തു​ന്ന പ്രാ​ർ​ഥ​ന​യും ആ​രാ​ധ​ന​യും സ്തു​തി​പ്പും ക്രി​സ്തു​വി​ൽ അ​നു​ര​ഞ്ജ​ന​വും കൃ​പ​ക​ളും ക​രു​ണ​യും പ്രാ​പ്ത​മാ​കു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​ണ്.


നൈ​റ്റ് വി​ജി​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​വ​ച​ന ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കു​മ്പ​സാ​ര​ത്തി​നും കൗ​ൺ​സി​ലിം​ഗി​നും പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പു​തു​വ​ർ​ഷ​ത്തെ ക്രി​സ്തു​വി​ൽ സ​മ​ർ​പ്പി​ച്ച്‌ പ​രി​ശു​ദ്ധ​ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ​രു​ടെ​യും മ​ധ്യ​സ്ഥ​ത്തി​ൽ ഒ​രു​ക്കു​ന്ന അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

മാ​ത്ത​ച്ച​ൻ വി​ല​ങ്ങാ​ട​ൻ - 07915602258. നൈ​റ്റ് വി​ജി​ൽ സ​മ​യം: ജ​നു​വ​രി 26 രാ​ത്രി എ​ട്ട് മു​ത​ൽ 12 വ​രെ.

പ​ള്ളി​യു​ടെ വി​ലാ​സം: St. Albans Church, Langadel Gardens, Hornchurch, RM12 5JX.