ഡി​എം​എ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്
Thursday, December 7, 2023 3:30 PM IST
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന് ​ന​ട​ക്കും.

വെെ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക. Tulleyallen പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടാ​ൻ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.


തു​ട​ർ​ന്നു ക്രി​സ്മ​സ് വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 21ന് ​ന​ട​ന്ന ഡി​എം​എ - ടൈ​ല​ക്സ് "ടാ​ല​ന്‍റ് ഹ​ണ്ട്‌ 2023' മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യും.

18 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​യ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ ആ​രം​ഭി​ച്ച ഡിഎംഎ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.