പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് ജ​യി​ക്കു​മെ​ന്ന് കെ​വി​ൻ മ​ക്കാ​ർ​ത്തി
Saturday, December 9, 2023 4:34 PM IST
പി.പി.ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പ് വി​ജ​യി​ക്കു​മെ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ സ​ഭ​യി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും മു​ൻ ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി.

ഈ ​വ​ർ​ഷാ​വ​സാ​ന​ത്തി​ന് മു​മ്പ് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മ​ക്കാ​ർ​ത്തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഊ​ഷ്മ​ള​മാ​യ വാ​ക്കു​ക​ൾ മു​ൻ പ്ര​സി​ഡ​ന്‍റി​നു​ള്ള അം​ഗീ​കാ​ര​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, താ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ പി​ന്തു​ണ​യ്ക്കും എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


താ​ൻ ട്രം​പി​നൊ​പ്പം ഒ​രു​പാ​ട് ന​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.