ഹൈ ​ഫൈ​വ് - 2025 മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഞാ​യ​റാ​ഴ്ച: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, May 9, 2025 11:17 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ൻ​ഡ്സ​ർ എ​ന്‍റ​ർ​റ്റൈ​ൻ​മെ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ഹൈ ​ഫൈ​വ് 25ന്‍റെ (High Five - 2025) ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എം.​ജി. ശ്രീ​കു​മാ​ർ, സ്റ്റീ​ഫ​ൻ ദേ​വ​സി, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നൊ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മി​സോ​റി സി​റ്റി സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ അ​ര​ങ്ങേ​റും.


കാ​ര​വ​ല്ലി ക്യാ​പി​റ്റ​ൽ ആ​ൻ​ഡ് വെ​ഞ്ചു​ർ​സ് സാ​ര​ഥി ഒ​നീ​ൽ കു​റു​പ്പ് ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ ആ​യി​രി​ക്കു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി​യി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ സം​ഗീ​ത പ്രേ​മി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി വി​കാ​രി ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​ജോ ജേ​ക്ക​ബ്, ട്ര​സ്റ്റി ഷി​ജി​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 50ൽ ​പ​രം അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.