ഐ​ന​ന്‍റ് ന​ഴ്സ് വ​രാ​ഘോ​ഷം ന​ട​ത്തു​ന്നു
Wednesday, May 7, 2025 3:13 PM IST
ഡാ​ള​സ്: ന​ഴ്സ് വ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഐ​ന​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഈ മാസം 17ന് ​നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡ​ക്സ്‌ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ഴ്സ് വ​രാ​ഘോ​ഷം ന​ട​ത്തു​ന്നു.

ഡാ​ള​സ് - ഫോ​ർ​ത്ത് വ​ർ​ത്ത് മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. കൂ​ടാ​തെ ന​ഴ്സിംഗ് പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തു വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡ്‌ ല​ഭി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും ഐ​ന​ന്‍റ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു.


ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യാ​ഥി​തി നൈ​ന പ്ര​സി​ഡ​ന്‍റ് ഉ​മാ മ​ഹേ​ശ്വ​രി വേ​ണു ഗോ​പാ​ൽ പ​ങ്കെ​ടു​ക്കു​ന്നു. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ നഴ്സിംഗ് പ്രഫ​ഷ​ണ​ൽ​സി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐ​ന​ന്‍റ് ഗ​വ​റിം​ഗ് ബോ​ർ​ഡ്‌ മെം​ബേ​ർ​സ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ സ​ന്ദ​ർ​ശി​ക്കു​ക: https://ianant.org/nurses-week-celebration/