ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വാ​ർ​ഷി​ക ഉ​ത്സ​വ​വും പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷ​ങ്ങ​ളും
Friday, May 9, 2025 8:02 AM IST
ശ​ങ്ക​ര​ൻ​കു​ട്ടി ഹൂ​സ്റ്റ​ൺ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വാ​ർ​ഷി​ക ഉ​ത്സ​വ​വും പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. മേ​യ് ഒ​ന്നി​ന് ആ​രം​ഭി​ച്ച വാ​ർ​ഷി​ക ഉ​ത്സ​വ​വും പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷ​ങ്ങ​ളും പത്ത് വ​രെ ഉ​ണ്ടാ​വും. ന​ടി​യും ഗാ​യി​ക​യു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സ​വും ആ​ചാ​ര​പ​ര​മാ​യ പൂ​ജ​ക​ളും വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​സാ​ദ ഊ​ട്ടും ന​ട​ക്കു​ന്നു​ണ്ട്. ഉ​ത്സ​വ​ത്തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച അ​ക്ഷ​യ ക​ഫെ​യി​ൽ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ബ്ര​ഹ്മ​ശ്രീ ക​രി​യ​ന്നൂ​ർ ദി​വാ​ക​ര​ൻ ന​മ്പൂ​തി​രി​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക്ഷേ​ത്ര ച​ട​ങ്ങു​ക​ളി​ൽ സൂ​ര​ജ് ന​മ്പൂ​തി​രി​യും ദേ​വ​ദാ​സ് ന​മ്പൂ​തി​രി​യു​മാ​ണ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്.​ മേ​യ് മൂ​ന്നി​ന് ന​ട​ന്ന പാ​യ​സ​മേ​ള ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി.


52 പേ​ർ പ​ങ്കെ​ടു​ത്ത പാ​യ​സ​മേ​ള​യി​ൽ വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ദി​വ്യ ഉ​ണ്ണി, സു​ന​ന്ദ നാ​യ​ർ, ശ്രീ​ദ​വി തു​ട​ങ്ങി​യ നൃ​ത്ത അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളും ക്ഷേ​ത്ര വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്നു.​

ഉ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ:​ മേ​യ് ഒന്പത് പ​ള്ളി​വേ​ട്ട.​ മേ​യ് 10 ആ​റാ​ട്ടും ആ​റാ​ട്ടു സ​ദ്യ​യും. വൈ​കു​ന്നേ​രം ക​ലൈ​മാ​മ​ണി ഉ​ണ്ണി മേ​നോ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

ഉ​ത്സ​വ ന​ട​ത്തി​പ്പി​ന് അ​ജി​ത് നാ​യ​ർ, സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, രാം ​ദാ​സ്, സു​രേ​ഷ് നാ​യ​ർ, വി​നോ​ദ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാം.