ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ്(സിഎംഎൽ) ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സിഎംഎൽ ലീഡേഴ്സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ബിനീഷ് ഉറുമീസ് എന്നിവർ സംസാരിച്ചു.